ലോകത്തിലെ ഏറ്റവും വില കൂടിയ ഐസ്ക്രീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സാധാരണ ഐസ്ക്രീമിന് താങ്ങാവുന്ന വിലയാണ് എല്ലാ കമ്പനിയും ഈടാക്കുന്നത്. എന്നാൽ ഈ ജാപ്പനീസ് കമ്പനിയുടെ ഐസ്ക്രീന്റെ വില കേട്ടാൽ ഒന്ന് ഞെട്ടും എല്ലാവരും.
സെലാറ്റോ എന്നാണ് ഈ ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡിന്റെ പേര്.
ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 8,73,400 ജാപ്പനീസ് യെൻ ആണ് ഈ ഐസ്ക്രീമിന്റെ വില. അതായത് ഏകദേശം 5.2 ലക്ഷം രൂപ വരും ഒരു ഐസ്ക്രീമിന്.
അപൂർവ ചേരുവകൾ മൂലമാണ് ഐസ്ക്രീമിന് ഇത്രയും വില വരുന്നത്.
ആൽബ, ഇറ്റലി എന്നിവടങ്ങളിൽ നിന്നുള്ള വൈറ്റ് ട്രഫിൾ ആണ് പ്രധാന ചേരുവ. ഇതിന് കിലോയ്ക്ക് ഏകദേശം 2 മില്യൺ ജാപ്പനീസ് യെൻ വരും. പർമീജിയാനോ റെജിയാനോ എന്ന് പറയപ്പെടുന്ന ചീസും ഈ ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിക്കും. സെയ്ക് ലീസ് എന്ന ജാപ്പനീസ് പദാർത്ഥവും ഇതിൽ ഉപയോഗിക്കും.