നിങ്ങൾ അരിദോശ കഴിച്ച് മടുത്തോ? വ്യത്യസ്ത രുചിയിലും ടെക്സ്ചറുകളിലും പോഷകസമൃദ്ധമായ ഈ ദോശകൾ വീട്ടിൽ പരീക്ഷിച്ച് നോക്കൂ.
പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ക്വീൻവാ പോഷകസമൃദ്ധമായ ദോശയുണ്ടാക്കാനായി ഉപയോഗിക്കാം. നല്ല ക്രിസ്പിയും സ്വാദുള്ളതുമായ ദോശകൾ ക്വീൻവാ കൊണ്ട് ഉണ്ടാക്കാം.
റാഗി, ബജ്ര തുടങ്ങിയ മില്ലറ്റുകളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകങ്ങൾക്കൊപ്പം ദോശകൾക്ക് നല്ല ടെക്സ്ചറും വ്യത്യസ്തമായ സ്വാദും മില്ലറ്റ് ദോശകൾ നൽകുന്നു.
പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ് ബക്ക് വീറ്റ്. ഇത് ദോശയുണ്ടാക്കാൻ മികച്ചതാണ്. പുതുമയുള്ള സ്വാദിനും ടെക്സ്ചറിനുമോടൊപ്പം അവശ്യ പോഷകങ്ങളും ബക്ക് വീറ്റ് ദോശയിൽ നിന്ന് ലഭിക്കും.
ഇന്ന് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് ഓട്സ്. ധാരാളം ഫൈബർ അടങ്ങിയ ഓട്സ് കൊണ്ട് സ്വാദിഷ്ടവും പോഷകസമൃദ്ധമായ ദോശകളുണ്ടാക്കാം.
കുതിർത്തിട്ട് അരച്ച കടല അല്ലെങ്കിൽ ബേസൻ പൊടി കൊണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ദോശകളുണ്ടാക്കാം. നല്ല ടെക്സ്ചറും വ്യത്യസ്തമായ സ്വാദുമുള്ള ദോശകൾ ഇങ്ങനെയുണ്ടാക്കാം.
മാവിൽ മധുരക്കിഴങ്ങ് ചേർക്കുന്നത് ദോശയ്ക്ക് ചെറിയ മധുരം നൽകുന്നു. ഇങ്ങനെ ചെയ്യുന്നത് സ്വാദിനോടൊപ്പം ദോശ മൃദുലമാകാനും ധാരാളം പോഷകങ്ങൾ ലഭിക്കാനും സഹായിക്കുന്നു.