മികച്ച ഒരു ഡേ പ്ലാന്‍ തയ്യാറാക്കുന്നത് തൊഴിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ജോലിസ്ഥലത്തെത്തുന്നതിന് മുമ്പായോ, എത്തിയതിന് ശേഷമോ അന്നത്തെ ദിവസം ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചൊരു പ്ലാന്‍ തയ്യാറാക്കാം.
സഹപ്രവർത്തകരുമായി വഴക്കിടാതിരിക്കാൻ ശ്രമിക്കുക. സഹപ്രവർത്തകർക്കിടയിലെ കലഹങ്ങൾ ശാരീരികവും മാനസികവുമായി നിങ്ങളെ തളർത്തും.
കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ഉറങ്ങാനും ശീലിക്കുക. നല്ല ഭക്ഷണക്രമവും മതിയായ ഉറക്കവും നിങ്ങളെ മാനസികമായും ശാരീരികമായും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.
പാട്ട് കേട്ട് സമ്മർദ്ദം കുറയ്ക്കാം. ജോലിക്ക് മുമ്പും ജോലി സമയത്തും ജോലിക്ക് ശേഷവും സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്.
ജോലി ബാക്കിയാകുന്നത് പലപ്പോഴും 'സ്‌ട്രെസ്' ഉണ്ടാകാന്‍ കാരണമാകുന്നു. ഈ പ്രശ്‌നം ഒഴിവാക്കാനായി, സമയം നിശ്ചയിച്ച് ജോലിയെടുത്ത് ശീലിക്കുക.
ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളെ അപ്പോള്‍ തീർത്ത് മുന്നോട്ട് നീങ്ങണം. ഇക്കാര്യത്തില്‍ കോംപ്ലക്‌സോ ഈഗോയോ വച്ചുപുലര്‍ത്തുന്നത്.
എത്ര തിരക്കിട്ട ജോലിയാണെങ്കിലും അടുപ്പിച്ച് മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കുക. ഇത് ശരീരത്തേയും മനസിനേയും ദോഷകരമായി ബാധിക്കും.