Health Tips

ദിവസവും 30 മിനിറ്റ് നടക്കൂ; 8 ഗുണങ്ങൾ അറിയാം

Zee Malayalam News Desk
Jan 04,2025
';

നടത്തം

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

';

ഹൃദയാരോഗ്യം

ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

';

രക്തസമ്മർദം നിയന്ത്രിക്കും

പതിവായി നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും

';

പ്രമേഹം

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും

';

ശരീരഭാരം കുറയ്ക്കാം

ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും ദിവസവും ഇത്തരത്തില്‍ നടക്കുന്നത് നല്ലതാണ്

';

സമ്മർദ്ദം

മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും

';

എല്ലുകളുടെ ആരോഗ്യം

പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഗുണം ചെയ്യും

';

ദഹനം

ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പതിവായുള്ള നടത്തം ഗുണം ചെയ്യും

';

രോഗപ്രതിരോധശേഷി

രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

';

VIEW ALL

Read Next Story