Wheat Grass Benefits: ഗോതമ്പിൽ എല്ലാ ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്ന് നമുക്കറിയാം, എന്നാല്‍ അതേപോലെതന്നെ ഗുണകരമാണ് ഗോതമ്പ് പുല്ല് അല്ലെങ്കില്‍ വീറ്റ് ഗ്രാസ്.

';


ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീറ്റ് ഗ്രാസ്. വൈറ്റമിൻ എ, സി, ഇ, കെ, ബി കോംപ്ലക്‌സിന്‍റെ ഗുണങ്ങളാല്‍ സമ്പന്നമാണ് ഇത്.

';


വീറ്റ് ഗ്രാസില്‍ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വീറ്റ് ഗ്രാസ് കഴിയ്ക്കുന്നതിലൂടെ കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവ പോലും ബൈ പറയും

';

കൊളസ്ട്രോൾ നിയന്ത്രിക്കും:

കൊളസ്ട്രോൾ വര്‍ദ്ധിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. വീറ്റ് ഗ്രാസ് ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുക മാത്രമല്ല നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

';

ചർമ്മത്തിന് ഗുണം ചെയ്യും

ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ വീറ്റ് ഗ്രാസ് ഉത്തമമാണ്. വീറ്റ് ഗ്രാസ് ദിവസവും കഴിച്ചാൽ ചർമ്മ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം.

';

ശരീരഭാരം കുറയ്ക്കാന്‍ സഹായകം

വീറ്റ് ഗ്രാസില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വീറ്റ് ഗ്രാസ് കഴിക്കുന്നത് ധാരാളം ഊർജം നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

';

പ്രമേഹം നിയന്ത്രിക്കുക

വീറ്റ് ഗ്രാസ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇതിലുണ്ട്.

';

സമ്മർദവും വിഷാദവും അകറ്റും

നമ്മുടെ ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം ഒരു പക്ഷേ വിഷാദത്തിലേക്കു നയിക്കാം. വീറ്റ് ഗ്രാസിൽ ധാരാളം ഇരുമ്പ് ഉണ്ട്. കൂടാതെ, ഇതിലെ ബി ജീവകങ്ങൾ ഉത്കണ്ഠയും വിഷാദവും അകറ്റും.

';

അര്‍ബുദ രോഗികള്‍ക്ക് ഏറെ ഗുണകരം

സ്തനാർബുദ രോഗികളിൽ കീമോതെറാപ്പിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ വീറ്റ് ഗ്രാസ് ജ്യൂസിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

അൽഷിമേമേഴ്സ് രോഗികള്‍ക്ക് ഗുണകരം

വീറ്റ് ഗ്രാസ് ജ്യൂസില്‍ അടങ്ങിയിരിയ്ക്കുന്ന ഹരിതകം ശരീരത്തിനാവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുന്നു. ഈ ജ്യൂസിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ അൽഷീമേഴ്സ് രോഗികൾക്ക് സഹായകമാണ്.

';

വീറ്റ് ഗ്രാസ് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്?

വീറ്റ് ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.

';

VIEW ALL

Read Next Story