കേരളത്തിന്റെ തീരങ്ങളിൽ അതിശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്
ഇതിനായി കാരണമായി കാലവസ്ഥ നിരീക്ഷകർ പറയുന്നത് കള്ളക്കടൽ എന്ന പ്രതിഭാസമാണ്.
സാധാരണ വേലിയേറ്റം ഉണ്ടാകുന്നത് കാറ്റ് അല്ലെങ്കിൽ സൂര്യ, ചന്ദ്രൻ എന്നിവയുടെ ഗുരുത്വാകർഷണത്തിന്റെ ഫലമായിട്ടാണ്.
എന്നാൽ കള്ളക്കടൽ മൂലം ഉണ്ടാകുന്ന വേലിയേറ്റം അങ്ങനെയല്ല. ഒരു ലക്ഷണങ്ങൾ നൽകാതെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ.
ശാസ്ത്രജ്ഞർ പറയുന്നത് ഭൂമിയിലെ കാലവസ്ഥ വ്യതിയാനമെന്നാണ്.
കള്ളക്കടലിന് സുനാമിയുമായി സമാനതകൾ ഉണ്ട്. സുനാമി പോലെ കള്ളക്കടൽ ഉണ്ടാകുന്നതിന് മുമ്പ് കടൽ ഉള്ളിലേക്ക് വലിയും. തുടർന്നാണ് വേലിയേറ്റം ഉണ്ടാകുന്നത്.
ഇതെ തുടർന്ന് കേരളത്തിന്റെ തീരങ്ങളിൽ ജാഗ്രത നിർദേശം അറിയിച്ചിരിക്കുകയാണ് സർക്കാർ