Malayalam Thrillers: ഒരു മലയാളം ത്രില്ലർ കണ്ടാലോ? നെറ്റ്ഫ്ലിക്സിലെ മസ്റ്റ് വാച്ച് ത്രില്ലറുകൾ മിസ്സാക്കല്ലേ!

Published by: Zee Malayalam News Desk | Jul 22, 2024

ഇരുൾ (2021)

ഫഹദ് ഫാസിൽ, സൗബിൻ, ദർശന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഇരുൾ. നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസിനെത്തുകയായിരുന്നു.

Published by: Zee Malayalam News Desk | Jul 22, 2024

ഫോറൻസിക് (2020)

അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ടോവിനോ ചിത്രമാണ് ഫോറൻസിക്. ടോവിനോ ഫോറൻസിക് വിദ്​ഗധനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Published by: Zee Malayalam News Desk | Jul 22, 2024

ലില്ലി (2018)

സംയുക്ത മേനോൻ കേന്ദ്രകഥാപാത്രമായി എത്തിയ റിവഞ്ച് ത്രില്ലറാണ് ലില്ലി. പ്രശോഭ് വിജയൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ.

Published by: Zee Malayalam News Desk | Jul 22, 2024

അങ്കമാലി ഡയറീസ് (2017)

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ്റെ മികവ് കൊണ്ട് ഹിറ്റായ ചിത്രമാണ് അങ്കമാലി ഡയറീസ്. നിരവധി പുതുമുഖ നടീനടന്മാരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ്റണി വർ​ഗീസിൻ്റെ അരങ്ങേറ്റ ചിത്രമാണ് അങ്കമാലി ഡയറീസ്.

Published by: Zee Malayalam News Desk | Jul 22, 2024

കപ്പേള (2020)

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. സോഷ്യൽ ഡ്രാമ ത്രില്ലർ വിഭാ​ഗത്തിൽപ്പെടുത്താവുന്ന ചിത്രമാണ് കപ്പേള.

Published by: Zee Malayalam News Desk | Jul 22, 2024

കുറുപ്പ് (2021)

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് കുറുപ്പ്. സുകുമാര കുറുപ്പ് എന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Published by: Zee Malayalam News Desk | Jul 22, 2024

നൈറ്റ് ഡ്രൈവ് (2022)

ഇന്ദ്രജിത്ത്, അന്ന ബെൻ, റോഷൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഹിറ്റ് സംവിധായകൻ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തേക്കുന്നത്. ഒരു നൈറ്റ് ഡ്രൈവിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം.

Published by: Zee Malayalam News Desk | Jul 22, 2024

നായാട്ട് (2021)

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത പൊളിറ്റിക്കൽ സർവൈൽ ത്രില്ലർ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു, നിമിഷ സജ‍യൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ഉടനീളം ലഭിച്ചത്.

Published by: Zee Malayalam News Desk | Jul 22, 2024

VIEW ALL

Read Next Story