വളരെ ചെറിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്.
ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്.
വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലൂടെ നമിത ശ്രദ്ധിക്കപ്പെട്ടു.
ട്രാഫിക് ആണ് നമിതയുടെ ആദ്യ സിനിമ.
പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.
ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായി.