ഇന്ത്യൻ ഫാസ്റ്റ് മീഡിയം ബൗളർ ജസ്പ്രീത് ബുംറയുടെ ഭാര്യയായതുകൊണ്ടു മാത്രമല്ല, ഐസിസിയുടെ ഡിജിറ്റൽ ഇൻസൈഡർ കൂടിയാണ് സഞ്ജന ഗണേശൻ.
ഒരു പ്രൊഫഷണൽ ബന്ധമായി തുടങ്ങിയ ബന്ധമായിരുന്നു ഇരുവരുടേയും.
താമസിയാതെ ഇരുവരും വലിയ സുഹൃത്തുക്കളായി മാറി.
തന്റെ ജോലിയുടെ ഭാഗമായി സഞ്ജന ഗണേശൻ ജസ്പ്രീത് ബുംറയെ അഭിമുഖം നടത്തി.
അതിലൂടെ ഉണ്ടായ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു
2021 മാർച്ച് 15 നായിരുന്നു ഇരുവരുടേയും വിവാഹം.
ജസ്പ്രീത് ബുംറയും സഞ്ജന ഗണേശനും ജീവിതത്തിലെ മനോഹരമായ ഒരു മുഹൂർത്തത്തിൽ.
2023 സെപ്റ്റംബർ 4 ന് സഞ്ജന ഗണേശനും ഭർത്താവ് ജസ്പ്രീത് ബുംറയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നു.