Citroen Basalt

ഇന്ത്യയിൽ പുറത്തിറക്കാനിരിക്കുന്ന കൂപ്പെ എസ്‌യുവിയെ പരിചയപ്പെടുത്തി ഫ്രഞ്ച് വാഹനനിർമ്മാതാക്കളായ സിട്രോൺ. ബസാൾട്ട് എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇന്ത്യൻ വാഹനവിപണിയിൽ സിട്രോണിൻ്റെ തുറുപ്പ്ചീട്ടാകും എന്നാണ് പ്രതീക്ഷ.

';

കൂപ്പെ എസ്‌യുവി

ഇന്ത്യൻ വാഹന മാർക്കറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാത്ത സിട്രോൺ കൂപ്പെ എസ്‌യുവി സെ​ഗ്മെൻ്റിൽ ഒരു കൈ നോക്കാൻ ഇറങ്ങുകയാണ്. ഓ​ഗസ്റ്റ് 2ന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

';

സിട്രോൺ ബസാൾട്ട്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രൂപം വെളിപ്പെടുത്തുകയാണ് സിട്രോൺ ഇപ്പോൾ ചെയ്‌തിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിന് സമാനമായ രൂപം തന്നെയാണ് പ്രൊഡക്ഷൻ മോഡലിലും സമ്മാനിച്ചിരിക്കുന്നത്.

';

ഡിസൈൻ

മുൻവശത്ത് സിട്രൺ ലോഗോയുള്ള ടൂ സ്ലാറ്റ് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപ് എന്നിവ ലഭിക്കുന്നു. മുകളിൽ നിന്നും വശങ്ങളിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈൻ വാഹനത്തിന്റെ കൂപ്പെ ഡിസൈനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

';

എഞ്ചിൻ

6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 110 ബിഎച്ച്പി, 1.2 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനായിരിക്കും ബസാൾട്ടിന്റെ കരുത്ത്.

';

ഫീച്ചറുകൾ

വയർലെസ് കണക്ടിവിറ്റി പിന്തുണയ്ക്കുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇഎസ്പി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളും ബസാൾട്ട് വാ​ഗ്ദാനം ചെയ്യുന്നു.

';

ടാറ്റ കർവിൻ്റെ എതിരാളി

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ കൂപ്പെ എസ്‌യുവി ടാറ്റ കർവ് തന്നെയാണ് ബസാൾട്ടിൻ്റെ മുഖ്യ എതിരാളി. ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക് തുടങ്ങിയവയായും ബസാൾട്ട് ഏറ്റുമുട്ടേണ്ടി വരും.

';

വില

ബസാൾട്ടിൻ്റെ വിലയെ പറ്റി സിട്രോൺ ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 12 മുതൽ 15 ലക്ഷം രൂപയ്ക്ക് സി 3 എയർക്രോസിൻ്റെ മുകളിലായിരിക്കും ബസാൾട്ടിന്റെ സ്ഥാനം.

';

VIEW ALL

Read Next Story