തൃശൂരിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടപ്പന്തലില്‍ വെള്ളം കയറി. സമീപത്തെ കടകളിലും വെള്ളം കയറി.
അശ്വിനി ആശുപത്രിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി.
റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും, ശങ്കരയ്യ റോഡിലെ വീടുകളിലും വെള്ളം കയറി.
ബിഷപ്പ് പാലസിന് സമീപവും വടക്കേ സ്റ്റാന്‍ഡിനു സമീപവും മതില്‍ ഇടിഞ്ഞുവീണു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
തൃശൂര്‍ വടക്കേച്ചിറയില്‍ ഫ്‌ളാറ്റുകളില്‍ വെള്ളം കയറി. പാവറട്ടിയിൽ റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.