ഒരിക്കലും നിങ്ങളുടെ സങ്കടങ്ങൾ ഇവരുമായി പങ്കുവെയ്ക്കരുത്! ഈ ചാണക്യ വചനങ്ങൾ ശ്രദ്ധിക്കൂ...
നമ്മുടെ സങ്കടങ്ങൾ പലപ്പോഴും നമുക്ക് പ്രിയപ്പെട്ടവരുമായി നാം പങ്കുവെയ്ക്കാറുണ്ട്. കാരണം ഇത്തരത്തിൽ പങ്കുവെയ്ക്കുമ്പോൾ മനസ്സിലെ ഭാരം കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ സങ്കടം നമ്മള്‍ പങ്ക് വെക്കുമ്പോള്‍ അത് കേള്‍ക്കുന്ന വ്യക്തികള്‍ക്ക് കൂടി അതിന്റെ വികാരം മനസ്സിലാകേണ്ടതുണ്ട്.
എന്നാല്‍ ചില ആളുകളോട് ഒരു കാരണവശാലും നമ്മുടെ വേദനകളോ ദു:ഖങ്ങളോ പങ്ക് വെക്കരുതെന്ന് ചാണക്യൻ പറയുന്നു. ഇത് പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കും. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പങ്ക് വെക്കാന്‍ തുടങ്ങുമ്പോള്‍ ചാണക്യൻ പറയുന്ന ഈ കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കൂ...
വ്യാജസൗഹൃദം നിലനിര്‍ത്തുന്നവരോട് ഒരിക്കലും നിങ്ങളുടെ സങ്കടങ്ങള്‍ പങ്ക് വെക്കരുത്. നിങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ അവർ മറ്റൊരാളോട് വെളിപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ അല്‍പം ശ്രദ്ധിച്ച് വേണം ഇത്തരക്കാരോട് ഇടപെടുന്നതിന്.
എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരുണ്ടെങ്കില്‍ അവരെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഇവര്‍ നിങ്ങളുടെ സങ്കടങ്ങളേയും അത്രയെ വിലവെക്കുകയുള്ളൂ. അവരോടും നിങ്ങളുടെ സങ്കടങ്ങൾ പറയരുത്.
സ്വാർത്ഥന്മാരോടും ദു:ഖങ്ങൾ പറയരുത്. പലപ്പോഴും ഇവര്‍ നിങ്ങളെ ദ്രോഹിക്കാനും മടികാണിക്കില്ല എന്നതാണ് സത്യം.
നിങ്ങളുടെ സുഹൃത്ത് ഒരു അസൂയയുള്ള വ്യക്തിയാണെങ്കില്‍ അവരോടും ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. ഇത് നിങ്ങള്‍ക്ക് സങ്കടമോ വിഷമമോ ഉള്ളതില്‍ അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും.
അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരോട് സങ്കടം പറയുമ്പോളും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീടൊരു തലവേദനയായി മാറുന്നതിന് സാധ്യതയുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.