മറ്റുള്ളവരിൽ നിന്ന് ബഹുമാനവും സ്നേഹവും ലഭിക്കും; ഈ ഗുണങ്ങൾ മാത്രം മതി!
ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ തത്വചിന്തകനും ദീർഘദർശിയുമായിരുന്നു ചാണക്യൻ. ചാണക്യ നീതിയിലൂടെ അദ്ദേഹം നൽകിയ അറിവുകൾ അക്കാലവും അമൂല്യമാണ്.
എല്ലാവർക്കും തന്നോട് ബഹുമാനവും താൽപര്യവും ഇഷ്ടവും തോന്നണമെന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല. പക്ഷേ എങ്ങനെ നമുക്ക് മറ്റുള്ളവരിൽ നിന്ന് ആദരവ് ലഭിക്കും?
ഇക്കാര്യങ്ങളെ പറ്റിയും ചാണക്യനീതിയിൽ പറയുന്നുണ്ട്. ചില വ്യക്തി ഗുണങ്ങളിലൂടെ മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും നേടാൻ സാധിക്കും.
അഹങ്കാരത്തിന് പകരം വിനയത്തിലൂടെയാണ് യഥാര്‍ത്ഥ ആദരവ് ലഭിക്കുന്നതെന്ന് ചാണക്യൻ പറയുന്നു.
വ്യക്തിപരമായ വളര്‍ച്ചയ്ക്കും സമൂഹത്തില്‍ ആദരവ് ലഭിക്കുന്നതിനും സ്വയം അച്ചടക്കം പ്രധാനമാണ്. ആഗ്രഹങ്ങളും പ്രേരണകളും നിയന്ത്രിക്കാന്‍ കഴിയുന്നതിലൂടെ, മറ്റുള്ളവരിൽ നിന്ന് പ്രശംസ നേടാനാകും.
ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരമായ പുരോഗതി ഉറപ്പാക്കാനും ആത്മനിയന്ത്രണം സഹായിക്കുന്നു.
സ്വന്തം നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്നതിന് പകരം മറ്റുള്ളവരെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. മറ്റുള്ളവരുമായി തുറന്ന ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും തയ്യാറാവുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.