ധനുഷ്-നയൻതാര പ്രശ്നം തുടങ്ങി സാമന്ത-നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള കൊണ്ട സുരേഖയുടെ പരാമർശം വരെ നിരവധി വിവാദങ്ങൾ സൗത്ത് സിനിമ മേഖലയിൽ ഉടലെടുത്ത വർഷമാണ് 2024.
നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് കാണിച്ച് നയൻതാരയ്ക്ക് ധനുഷ് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചിരുന്നു.
എ ആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമായി.
ആരതിയുമായി വിവാഹബന്ധം വേർപിരിയുകയാണെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ തന്നോട് ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനമുണ്ടായതെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.
കൽക്കിയിലെ പ്രഭാസിന്റെ വേഷം ഒരു ജോക്കറിനെ പോലെ തോന്നിയെന്നായിരുന്നു നടൻ അർഷാദ് വാർസിയുടെ വിവാദ പരാമർശം.
നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെ കുറിച്ച് കോൺഗ്രസ് നേതാവ് കൊണ്ട സുരേഖയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
ആരാധകൻ രേണക സ്വാമിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്ശന് ജയിലിലായത് 2024ൽ ആണ്.
തിരുപ്പതി ലഡ്ഡു വിവാദത്തിൽ കാർത്തി നടത്തിയ പരാമർശത്തിൽ പവൻ കല്യാൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീട് തന്റെ പരാമർശത്തിൽ കാർത്തി മാപ്പ് പറയുകയും ചെ്തിരുന്നു.