Summer Health Tips: വേനൽക്കാലമെന്നാല്‍ അസഹനീയമായ ചൂടിന്‍റെ കാലം. വര്‍ഷം തോറും വര്‍ദ്ധിക്കുന്ന ചൂട് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

Feb 27,2024
';


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

';


വേനല്‍ക്കാലത്ത് കടുത്ത ചൂടില്‍ നിന്നും രക്ഷപെടാന്‍ പല ഉപായങ്ങളാണ് ആളുകള്‍ സ്വീകരിക്കാറ്.

';

ശരീരത്തില്‍ ജലാംശം നിലനിർത്തുക

ഹീറ്റ് സ്‌ട്രോക്ക് ഒഴിവാക്കാനും വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനുംഏറ്റവും എളുപ്പവും മികച്ചതുമായ മാർഗ്ഗം കൂടുതല്‍ വെള്ളം കുടിയ്ക്കുക എന്നതാണ്.

';

കഴിവതും ലഘുഭക്ഷണം കഴിയ്ക്കുക

വേനൽക്കാലത്ത് പലർക്കും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. ഭക്ഷണം ഒഴിവാക്കുന്നത് ഉചിതമല്ല. നിങ്ങളുടെ ശരീരത്തിന് പോഷകപ്രദമായ light food നൽകുക.

';

സൺസ്ക്രീൻ ഇടാന്‍ ശ്രദ്ധിക്കുക

വേനൽക്കാലത്തെ കനത്ത ചൂട് നമ്മുടെ ചര്‍മ്മത്തിന് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടാന്‍ ശ്രദ്ധിക്കുക.

';

ഫ്രഷ്‌ ആയ ഭക്ഷണം

ഈ സീസണിൽ പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.

';

മദ്യപാനം ഒഴിവാക്കുക

ഏത് സീസണായാലും അമിതമായ ലഹരി ഉപയോഗം ദോഷകരമാണ്. എന്നാൽ വേനൽക്കാലത്ത് ഇത് കൂടുതൽ അപകടകരമാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക.

';

അമിത മദ്യപാനം

കഠിനമായ ചൂടുള്ള സമയത്ത് മദ്യം കഴിക്കുന്നത് വിയർപ്പ്, അമിതമായ മൂത്രമൊഴിക്കൽ എന്നിവയ്ക്ക് വഴിതെളിക്കുകയും നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചെയ്യും.

';

VIEW ALL

Read Next Story