കരളിന്റെ ആരോഗ്യം നിലനിർത്താം; ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്.
ഗ്രീൻ ടീ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതും നൈട്രേറ്റുകളാൽ സമ്പന്നവുമായ ബീറ്റ്റൂട്ട് ജ്യൂസും കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി നാരങ്ങ ജ്യൂസ് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. അതിനാൽ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഗുണം ചെയ്യും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ളരിക്കാ ജ്യൂസും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.