സംസാര ശൈലി

അമ്മമാരുടെ സംസാര ശൈലി കുട്ടികളെ പെട്ടെന്ന് ആകർഷിക്കും. ബഹുമാനത്തോടും ശാന്തതയോടുമാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ കുട്ടികളും അത് ശീലമാക്കും.

';

ദേഷ്യവും സന്തോഷവും

നിങ്ങൾ എങ്ങനെയാണോ നിങ്ങളുടെ ദേഷ്യവും സന്തോഷവും പ്രകടിപ്പിക്കുന്നത്, അതുപോലെയായിരിക്കും നിങ്ങളുടെ മക്കളും. അതിനാൽ തന്നെ മറ്റുള്ളവർക്ക് ദോഷകരമാകാത്ത രീതിയിൽ വികാരങ്ങളെ ഉള്ളുതുറന്ന് പ്രകടിപ്പിക്കാൻ ശ്രമിക്കുക.

';

കഠിനധ്വാനം

കഠിനധ്വാനത്തിന്റെയും ഉത്തരവാദിത്വത്തിന്റയുെം മൂല്യം കുട്ടികൾ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. നിങ്ങളുടെ ജോലികൾ നിങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കുട്ടികൾ നിരീക്ഷിക്കുന്നുണ്ട്.

';

ആരോ​ഗ്യകരമായ ജീവിത രീതി

വ്യായാമം, ആരോ​ഗ്യകരമായ ജീവിത രീതി, ആരോ​ഗ്യകരമായ ഭക്ഷണശീലം, വൃത്തി തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ അമ്മയിൽ നിന്നുമാണ് മനസ്സിലാക്കുന്നത്.

';

പ്രശ്നപരിഹാരം

പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കുട്ടികൾ അമ്മയിൽ നിന്നും പഠിക്കുന്നു. അതിനാൽ ശാന്തതയോടും സഹാനുഭൂതിയോടും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

';

വ്യക്തിജീവിതം

വ്യക്തിജീവിതവും തൊഴിൽജീവിതവും തമ്മിൽ കൂട്ടികലർത്താതിരിക്കുക. നിങ്ങൾക്കും കുട്ടികൾക്കും അത് ഒരുപോലെ ദോഷകരമാണ്.

';

സമ്പാദ്യശീലം

സാമൂഹിക ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്പാദ്യശീലം തുടങ്ങിയവയിലും കുട്ടികൾക്ക് മാതൃക അമ്മമാർ തന്നെ. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story