അയമോദക വെള്ളം ദിവസവും രാവിലെ കുടിക്കുന്നതിന്റെ ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നതിനും വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും അയമോദക വെള്ളം നല്ലതാണ്.
അസിഡിറ്റി ഒഴിവാക്കുന്നതിനും നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിനും മികച്ചതാണ്.
ഇതിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ അയമോദകം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ആർത്തവ വേദനയും അസ്വസ്ഥതയും ലഘൂകരിക്കാൻ അയമോദക വെള്ളം മികച്ചതാണ്.
അയമോദകം ഉപാപചയപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപേദശം തേടുക.