വീണ്ടുമൊരു മഹാമാരിയോ? എച്ച്.എം.പി.വി ജാഗ്രതയിൽ ലോകം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!
2001ൽ നെതർലാൻഡിലാണ് എച്ച്.എം.പി.വി ആദ്യമായി സ്ഥിരീകരിക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുന്നേ ഈ വൈറസ് മനുഷ്യരിൽ പടർന്നിരുന്നുവെന്ന് പറയപ്പെടുന്നു.
അടുത്തിടെ വിവിധ രാജ്യങ്ങളിൽ എച്ച്.എം.പി.വി അണുബാധകൾ സ്ഥിരീകരിക്കുന്നത് ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയുണർത്തുന്നു.
ആർഎസ് വി, ഫ്ലൂ തുടങ്ങിയ വൈറൽ അണുബാധകളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്.എം.പി.വിക്കുമുള്ളത്.
ഇതിനെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ആന്റിവൈറൽ മരുന്നുകളോ വാക്സിനോ നിലവിലില്ല.
പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ.
കൈകഴുകുക, കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, രോഗബാധിതരുമായി അകലം പാലിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.