ഇങ്ങനെയുള്ളവരെ വീട്ടിൽ കയറ്റരുത്! ജീവിതവിജയത്തിനായി ഇതാ ചില ചാണക്യതന്ത്രങ്ങൾ
പ്രാചീന തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യൻ. അദ്ദേഹത്തിന്റെ തത്വങ്ങൾക്ക് ഇന്നും പ്രസക്തിയേറെയാണ്.
ചാണക്യനീതി എന്ന തന്റെ പുസ്തകത്തിൽ ചില വ്യക്തികളെ നിങ്ങളുടെ ഭവനങ്ങളിൽ ക്ഷണിക്കരുതെന്ന് പരാമർശിക്കുന്നു.
മനസാക്ഷി ഇല്ലാത്തവരെ നിങ്ങളുടെ വീട്ടിൽ ക്ഷണിക്കരുതെന്ന് ചാണക്യൻ പറയുന്നു. കാരണം അവർ മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.
അപകടസമയത്തും ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. അതിനാൽ അവസരവാദികളെ വിശ്വസിക്കരുതെന്നും അവരെ ജീവിതത്തിൽ നിന്ന് പൂർണമായി ഒഴിവാക്കാനും ചാണക്യൻ പഠിപ്പിക്കുന്നു.
നിങ്ങളുടെ ചിന്തകളെ തെറ്റിദ്ധരിപ്പിക്കുന്നവർ അപകടകാരികളും കൗശലക്കാരുമാണ്. അവരെ വീട്ടിൽ കയറ്റാൻ പാടില്ല.
നല്ലവരായി അഭിനയിക്കുകയും എന്നാൽ നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളെ കുറ്റം പറയും ചെയ്യുന്നവരെ അവഗണിക്കുക. അവരെ വീട്ടിൽ ക്ഷണിക്കരുത്.
നിഷേധാത്മകമായി സംസാരിക്കുന്നവരിൽ നിന്ന് മാറി നിൽക്കുക. അവർ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും.
ഏറ്റവും പ്രധാനപ്പെട്ട ജീവിത പാഠങ്ങളാണ് വേദങ്ങൾ. അതിനാൽ വേദങ്ങളെ പറ്റി അറിവില്ലാത്തവരുമായി കൂട്ടുകൂടരുതെന്ന് ചാണക്യൻ പറയുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.