ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഈ ചാണക്യ തന്ത്രങ്ങൾ ശ്രദ്ധിക്കൂ.....
പൗരാണിക ഭാരതത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യ ചാണക്യൻ. നൂറ്റാണ്ടാകൾക്ക് മുമ്പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ചാണക്യ നീതി ഇന്നും ഏറെ പ്രസക്തമാണ്.
ചാണക്യന്റെ ചില രാജ്യതന്ത്രങ്ങൾ നിങ്ങളുടെ ബിസിനസ്സ് ജീവിതത്തിൽ സഹായകമായേക്കാം.
വിഷമില്ലാത്ത പാമ്പും വിഷമുള്ളതായി അഭിനയിക്കണം. ബിസിനസ്സിൽ നിങ്ങളുടെ അവസ്ഥ എന്ത് തന്നെയായിലും അത് മറ്റുള്ളവരെ അറിയിക്കരുത്. നിങ്ങൾ ബെസ്റ്റാണ് എന്ന ചിന്താഗതിയോടെ അധ്വാനിക്കുക. അത് നിങ്ങളുടെ ആത്മശക്തി കൂട്ടും.
ജീവിതത്തിൽ വിജയിക്കണെമെങ്കിൽ ഭയത്തെ കീഴടക്കണമെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ പേടിയെ തിരിച്ചറിഞ്ഞ് അതിനെ പരാജയപ്പെടുത്തുക. ഭയം നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്.
എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഈ മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക. എന്തിനാണ് ഇത് ചെയ്യുന്നത്, എന്താണ് ഞാൻ പ്രതീക്ഷിക്കുന്ന ഫലം, ഞാൻ ഇതിൽ വിജയിക്കുമോ. ഇവയ്ക്ക് ഉത്തരം കിട്ടിയാൽ മാത്രം മുന്നോട്ട് പോവുക.
വിജയം മാധുര്യമായേക്കാം, എന്നാൽ അതിന് പിന്നിലെ യാത്ര കുറച്ച് കയ്പ്പേറിയതാണ്. നിങ്ങളുടെ ബിസിനസ്സിൽ അലസത കാണിക്കാതെ കഠിനമായി അധ്വാനിച്ച് മുന്നോട്ട് കുതിക്കുക.
തീയെ പോയി തൊട്ടിട്ട് അത് പൊള്ളുമെന്ന് പഠിക്കാൻ നിൽക്കരുത്. മറിച്ച് മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് പഠിക്കുക. ബിസിനസ്സിൽ നിങ്ങൾക്ക് മുന്നേ സഞ്ചരിച്ച ആളുകളിൽ നിന്ന് പഠിക്കുക. അവർ അഭിമുഖീകരിച്ച പ്രശ്നങ്ങളെയും അവയെ എങ്ങനെ കീഴടക്കിയെന്നും മനസ്സിലാക്കുക.
നിങ്ങൾ ഒറ്റയ്ക്കാണെന്ന സത്യം മനസ്സിലാക്കുക. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കരുത്. മറ്റുള്ളവരെ പൂർണമായി അവഗണിക്കണം എന്നല്ല ഇതിനർത്ഥം. ആരുമില്ലാത്ത അവസ്ഥയിലും തളരാതെ ഒറ്റയ്ക്ക് നിന്ന് പോരാടുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.