ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!
ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് ഉലുവ നല്ലതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയെ സഹായിക്കുന്നത്
മുടി തഴച്ചു വളരാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം എന്ന നോക്കാം...
ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുന്നത് നല്ലതാണ്
ഉലുവ കുതിർത്തത് അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയുന്നതിനും നല്ലതാണ്
ഉലുവയും മുട്ടയുടെ മഞ്ഞയും ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റിന് കഴിഞ്ഞു കഴുകിക്കളയുക
കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കുന്നത് മുടിക്ക് കറുപ്പ് നിറം നൽകാനും അകാലനര ഒഴിവാക്കാനും സഹായിക്കും
വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യുക