വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ!
ചില ഭക്ഷണങ്ങൾ വെറു വയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങളും എരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം.
അത്തരത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
രാവിലെ എണീറ്റാലുടൻ തന്നെ ഒരു ബെഡ്കോഫി പലർക്കും നിർബന്ധമാണ്. എന്നാൽ ഇത് ദഹനപ്രക്രിയയ്ക്ക് അത്ര നല്ലതല്ല.
പഞ്ചസാരയും ഫൈബറും കൂടുതലായുള്ള വാഴപ്പഴം വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും
ഉയർന്ന കൊഴുപ്പ് അടങ്ങിയ വറുത്ത ഭക്ഷണങ്ങൽ ദഹന അസ്വസ്ഥത, വയറുവേദന എന്നിവയ്ക്ക് കാരണമാകും. അതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
ഉയർന്ന് അളവില്‍ അസിഡിറ്റി അടങ്ങിയ സിട്രസ് പഴങ്ങൾ ആസിഡ് റിഫ്ലക്സിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും
നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, എന്നിവയ്ക്ക് തക്കാളി കാരണമാകാറുണ്ട്. അതിനാൽ തക്കാളി വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കാം.
ഉയർന്ന കാപ്സൈസിന് കാരണം ദഹനപ്രശ്നത്തിനും വയറ്റിൽ ഗ്യാസുണ്ടാക്കാനും എരിവുള്ള ഭക്ഷണങ്ങൾ കാരണമാകും
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല