ശൈത്യകാലത്ത് കാരറ്റ് ഹൽവ കഴിക്കുന്നത് ശരീരത്തിനെ തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
കാരറ്റിൽ വിറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധനവിനെ തടയും.
ആരോഗ്യകരമായ രീതിയിൽ കാരറ്റ് ഹൽവാ തയ്യാറാക്കിയാൽ അത് പ്രമേഹത്തെ ചെറുക്കാനും സഹായിക്കും. അതായത് പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്ത് ഹൽവ തയ്യാറാക്കി നോക്കൂ.
ഹൽവ തയ്യാറാക്കുമ്പോൾ നല്ല ശുദ്ധമായ നെയ്യ് ചേർക്കുന്നത് നല്ലതാണ്. കാരണം നെയ്യിൽ അടങ്ങിയിരിക്കുന്ന കാത്സ്യം ശരീരത്തിലെ എല്ലുകൾക്ക് ഗുണം ചെയ്യും.
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിതീകരിക്കുന്നില്ല.