ഉലുവയില തേനിനോടൊപ്പം കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ!
ഉലുവയും തേനും ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. പ്രതിരോധശേഷി ശക്തപ്പെടുത്താൻ ഇവ സഹായിക്കുന്നു.
ഉലുവ കൊളസ്ട്രോൾ കുറയ്ക്കുകയും തേൻ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഉലുവയിലയും തേനും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഉലുവയിലകൾ രക്തത്തെ ശുദ്ധീകരിക്കുമ്പോൾ തേൻ ചർമ്മത്തിന് ജലാംശം നൽകുന്നു. ചർമ്മം സുന്ദരമാക്കാൻ ഇവ ഏറെ ഗുണകരം.
ഉലുവയില ദഹനത്തെ സഹായിക്കുകയും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു. ദഹന പ്രക്രിയയെ മെച്ചപ്പെടുത്താൻ തേനും ഗുണകരമാണ്.
തേനിലെ ആന്റിബാക്ടീരിയൽ ഗുണങ്ങളും ഉലുവയുടെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും ചേർന്ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു.
ഉലുവയിലയും തേനും മെറ്റബോളിസം വർധിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീര ഭാരം നിയന്ത്രിക്കാൻ ഇവ ഉത്തമമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.