ഹൃദയാഘാതത്തിന് വരെ സാധ്യത! ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ, മഗ്നീഷ്യത്തിന്റെ കുറവാകാം
മഗ്നീഷ്യത്തിന്റ അഭാവം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നതിന് കാരണമാകുന്നു.
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു.
മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത എന്നിവ വർധിപ്പിക്കുന്നു.
തലവേദന, ഛര്‍ദ്ദി എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.
മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്ക് കാരണമാകാം.
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കടുത്ത ആസ്തമയ്ക്ക് കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.