പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്. പർപ്പിൾ കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പാർപ്പിൾ കാബേജ്.

Zee Malayalam News Desk
Oct 12,2023
';


പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്. പർപ്പിൾ കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പാർപ്പിൾ കാബേജ്.

';


വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി ജീവകം എ പർപ്പിൾ കാബേജിലുണ്ട്.

';

കണ്ണുകളുടെ ആരോഗ്യത്തിന്

പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും.

';

ശരീരഭാരം കുറയ്ക്കാം...

കാലറി വളരെ കുറവാണിതിന്. നാരുക‌ളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പർപ്പിൾ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം

';

യുവത്വം നിലനിർത്തും...

പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമത്തെ ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും.

';

അൾസർ തടയും...

പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

';

എല്ലുകളുടെ ആരോഗ്യം...

ധാതുക്കൾ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. മഗ്നീഷ്യം, കാൽസ്യം, മാംഗനീസ്, മറ്റു ധാതുക്കൾ ഇവ പർപ്പിൾ കാബേജിലുണ്ട്. 6. മെറ്റബോളിസം കൂട്ടും...

';

VIEW ALL

Read Next Story