ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കും.
ദീർഘനേരം ഇരിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ദീർഘനേരം ഇരിയ്ക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഇരിക്കുന്ന അവസ്ഥ നമ്മുടെ ശരീരത്തിലെ കലോറി എരിയുന്നത് കുറയ്ക്കുന്നു, ഇത് ക്രമേണ പൊണ്ണത്തടി കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ദീർഘനേരം ഇരിക്കുന്നത് ശരീരത്തിലെ ഇൻസുലിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയും ഇരിക്കുന്നതുമൂലം വർദ്ധിക്കും.
ദീർഘനേരം ഇരിക്കുന്നത് വൻകുടലിലെ കാൻസർ, സ്തനാർബുദം തുടങ്ങിയ ചിലതരം ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഏറെ നേരം ഇരിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ചലനത്തിനുള്ള സാധ്യത കുറയ്ക്കുന്നു, അതിനാൽ അവ ദുർബലമാകും.