മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഔൺസ് ഡാർക്ക് ചോക്ലേറ്റിൽ 65 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നത്.
അവോക്കാഡോ നിരവധി പോഷകഗുണങ്ങളുള്ളതും മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടവുമാണ്.
ബദാം, കശുവണ്ടി, ബ്രസീൽ നട്സ് തുടങ്ങിയവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
പയർ, ബീൻസ്, ചെറുപയർ, കടല, സോയാബീൻ എന്നിവ പോഷക സമ്പുഷ്ടമാണ്. സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടങ്ങളാണ് ഇവ.
മഗ്നീഷ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ടോഫു.
ഫ്ലാക്സ് സീഡ്സ്, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ എന്നിവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ഗോതമ്പ്, ബാർലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പുള്ള മത്സ്യങ്ങളിൽ മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.