ദഹന പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കൂ, പരിഹാരം ഉറപ്പ്!
നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും അതുപോലെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
പെപ്പർമിന്റ് ദഹനക്കേടിന്റെ പ്രശ്നങ്ങളെ മാറ്റാനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും സഹായിക്കുന്നു.
പെരുംജീരകം ചവയ്ക്കുന്നത് ഗ്യാസ്, വയറിളക്കം, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കും.
തൈര് പോലുള്ള പ്രോബയോട്ടിക്സ് ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്തുന്നു.
നാരങ്ങാ വെള്ളം ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട ഇഞ്ചിക്ക് ദഹനനാളത്തെ ശമിപ്പിക്കാനും ഓക്കാനം, വീക്കം എന്നിവ ഒഴിവാക്കാനും കഴിയും.
ഓട്സ്, ബ്രൌണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍ തുടങ്ങിയവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹന പ്രശ്നമുള്ളവര്‍ക്ക് നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.