ദിവസവും രാവിലെ പപ്പായ കഴിക്കാനുള്ള കാരണങ്ങൾ
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ പപ്പായ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും സാധാരണ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും
പപ്പായയക്ക് ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ് കൂടാതെ ഉയർന്ന ഫൈബറും അടങ്ങിയതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
നീർ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫ്രൂട്ടാണ് പപ്പായ
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയ പപ്പായ അമിത വിശപ്പ് തടയുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കാനും
വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പന്നമാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മം തിളങ്ങാനും സഹായിക്കും
പപ്പായയിൽ പെപ്പൈന്‍ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുയും വയറുവേദനയും മലബന്ധവും കുറയ്ക്കുകയും ചെയ്യും
ശാരീരികോർജം കൂട്ടാനും മാനസികനിലയ്ക്കു കൂടുതൽ ഉത്തേജനം പകരാനും പപ്പായയ്ക്കാകും. വിറ്റാമിൻ സി പോലുള്ള പോഷകഘടകങ്ങൾ മാനസികമായ സംഘർഷം അകറ്റാൻ സഹായിക്കും
പപ്പായയുടെ ബെറ്റ കറോറ്റിൻ നിറവും അതിനകത്തെ വിറ്റാമിൻ 'എ'യുമെല്ലാം മാകുലർ ഡീജനറേഷൻ എന്ന കാഴ്ചശക്തി കുറയുന്ന പ്രത്യേക രോഗാവസ്ഥയെ തടയും. കണ്ണിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കാവലാകും