Contact Lense

കോൺടാക്ട് ലെൻസ് ധരിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. കണ്ണട വയ്ക്കാൻ താൽപര്യമില്ലാത്തവരും, ഔട്ട്ഡോർ ആക്ടിവിറ്റീസ് ചെയ്യുന്നവർക്കും മികച്ച ഓപ്ഷനാണ് കോൺടാക്ട് ലെൻസുകൾ.

';

സൂക്ഷിച്ച് ഉപയോ​ഗിക്കുക

കണ്ണട വയ്ക്കാതെ കോൺടാക്ട് ലെൻസുകൾ വയ്ക്കുന്നത് ഭം​ഗിയാണെങ്കിലും സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ ഇവ നമ്മുടെ കണ്ണിന് ദോഷം വരുത്തി വയ്ക്കും. ലെൻസ് ഉപയോ​ഗിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അത് ഇതൊക്കെയാണ്.

';

ഉറക്കം

ലെൻസ് കണ്ണിൽ വച്ച് ഉറങ്ങാൻ പാടില്ല. കണ്ണടച്ച് കുറച്ചു നേരം ഉറങ്ങിയാൽ കൃഷ്ണമണിയുമായി ചേർന്ന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉറങ്ങാൻ പോകുമ്പോൾ കോൺടാക്ട് ലെൻസുകൾ നീക്കം ചെയ്യാൻ എപ്പോഴും ഓർക്കുക.

';

കുളിക്കുക

വെള്ളം വീണാലും അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ കുളിക്കുന്നതിന് മുമ്പ് ലെൻസ് കണ്ണിൽ നിന്ന് ഊരിമാറ്റുക. ജലത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ട്, ഇത് കോൺടാക്ട് ലെൻസുകൾക്കും കണ്ണുകൾക്കും കേടുവരുത്തും.

';

കണ്ണ് തിരുമ്മുക

‍കോൺടാക്ട് ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ തിരുമ്മുന്നത് കോർണിയയ്ക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യതയുണ്ട്, ഇത് കാഴ്ച വൈകല്യത്തിലേക്ക് നയിച്ചേക്കാം. അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ, കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

';

അധികനേരം ധരിക്കുന്നത്

കോൺടാക്സ് ലെൻസുകൾ ഐ കെയർ പ്രൊഫഷണലുകൾ നിർദ്ദേശിക്കുന്ന സമയത്തേക്കാൾ കൂടുതൽ ധരിക്കരുത്. കോർണിയകൾ വീർക്കുന്നതിന് ഇത് കാരണമാകും. ഇത് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

';

താഴെ വീണത് ഉപയോ​ഗിക്കരുത്

ലെൻസ് നിലത്തു വീണാൽ അവ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം കൃത്യമായ ഇടവേളകളിൽ കോൺടാക്ട് ലെൻസുകൾ മാറ്റാതിരിക്കുന്നത് നിങ്ങളുടെ കണ്ണുകൾക്ക് കേടുവരുത്തും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story