പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ പാനീയമാണ് മഞ്ഞൾ പാൽ.
ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
തേനും കറുവപ്പട്ട ചായയും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
തേനും കറുവപ്പട്ടയും ഇഞ്ചിയും ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് മാറുന്ന കാലാവസ്ഥയിൽ വിവിധ രോഗങ്ങളെ തടയും.
ചമോമൈൽ ടീ സമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
കാരറ്റ് ഓറഞ്ച് എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസ് പ്രതിരോധശേഷി വർധിപ്പിക്കും. ഇതിൽ വിറ്റാമിൻ സി, കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രോബയോട്ടിക്സ് സ്മൂത്തികളിൽ തൈര്, ബെറിപ്പഴങ്ങൾ, പരിപ്പ്, പഴങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാരങ്ങയും പുതിനയിലയും ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
കാറ്റെച്ചിനുകളുടെ നല്ല ഉറവിടമായ മാച്ച ചായ ശൈത്യകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.