നിങ്ങളുടെ ദിനചര്യയിൽ ഈ പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
രാവിലെ ചെറുചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ ഫാറ്റ് ഓക്സിഡേഷൻ വർധിപ്പിക്കുകയും ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
ആപ്പിൾ സിഡെർ വിനിഗർ വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ജീരകം തലേദിവസം രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത് ആ വെള്ളം അടുത്ത് ദിവസം രാവിലെ കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.
ഇഞ്ചി, ഡാൻഡെലിയോൺ തുടങ്ങിയ ഔഷധസസ്യങ്ങളുടെ ഒരു മിശ്രിതം ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.