Budh Gochar: വിഷു ബമ്പർ എടുത്തോളൂ.. ബുധന്റെ കൃപയാൽ സമ്മാനമുറപ്പ്! ‍‍ഈ രാശിക്കാർക്കിനി പണക്കാലം; നിങ്ങളും ഉണ്ടോ..?

Budh Gochar in Aries: പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. അവിവാഹിതരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങളാണ് ലഭിക്കുക...

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 08:59 AM IST
  • ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി നല്ല യാത്രകൾ ചെയ്യാൻ അവസരങ്ങൾ ലഭിക്കും.
  • കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വിജയെ കൊയ്യും. മത്സരപരീക്ഷകളിൽ എല്ലാം വിജയിക്കും.
  • കുടുംബത്തിലെ അം​ഗങ്ങളുടെ ആരോ​ഗ്യത്തിലും നല്ല പുരോ​ഗതി ഉണ്ടായിരിക്കും.
Budh Gochar: വിഷു ബമ്പർ എടുത്തോളൂ.. ബുധന്റെ കൃപയാൽ സമ്മാനമുറപ്പ്! ‍‍ഈ രാശിക്കാർക്കിനി പണക്കാലം; നിങ്ങളും ഉണ്ടോ..?

ജ്യോതിഷമനുസരിച്ച് എല്ലാ ​ഗ്രഹങ്ങൾക്കും അവയുടെ രാശിമാറ്റത്തിനും പ്രത്യേക സ്ഥാനവും പ്രാധാന്യവും നൽകുന്നു. ജ്യോതിഷ ശാസ്ത്ര പ്രകാരം ഒരു ​ഗ്രഹം അതിന്റെ രാശിയോ നക്ഷത്രമോ മാറ്റുമ്പോൾ അതിന്റെ സ്വാധീനം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകും. ഇതിന്റെ ​ഫലങ്ങളും എല്ലാ രാശിക്കാർക്കും ലഭിക്കും. അതൊരു പക്ഷെ ​ഗുണഫലമാകാം അല്ലെങ്കിൽ അശുഭവും ദോഷവുമായ രീതിയിലുള്ള സ്വാധീനവുമാകാം. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്നത് ബുധനെയാണ്.

അതിനാൽ തന്നെ ബുധന്റെ ഓരോ ചലനങ്ങളും വ്യക്തികളുടെ ജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. അത്തരത്തിൽ ചിലരെ സംബന്ധിച്ച് ജീവിതത്തിൽ ഇനി സുവർണ്ണകാലമാണ് വരാനിരിക്കുന്നത്. കാരണം, ഇന്നലെ ബുധൻ അതിന്റെ രാശി മാറിയിരിക്കുകയാണ്. ഇതുവരെ വ്യാഴത്തിന്റെ രാശിയായ മീനത്തിലായിരുന്നു ബുധൻ സ്ഥാനം ഉറപ്പിച്ചിരുന്നത്. ഇന്നലെ മുതൽ ബുധന്റെ സഞ്ചാരം മേടരാശിയിലേക്കാണ്. ഈ സുപ്രധാനമായ ബുധന്റെ സഞ്ചാരം ഏതെല്ലാം രാശിക്കാരുടെ ജീവിത്തിലാണ് ബംബർ നേട്ടങ്ങൾ സൃഷ്ടിക്കാൻ പോകുന്നതെന്നറിയുവാന് തുടർന്ന് വായിക്കൂ...

ALSO READ: കഷ്ടകാലം അവസാനിച്ചു, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണ്ണകാലം!!

മേടം 

മേടം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരത്തിൽ ഏറ്റവും കൂടുതൽ ​ഗുണം ലഭിക്കാൻ പോകുന്ന രാശിയാണ് മേടം. ആ രാശിക്കാരുടെ കാലാകാലങ്ങളായി ഉറങ്ങിക്കിടക്കുന്ന എല്ലാ ഭാ​ഗ്യങ്ങളും തെളിയാൻ പോകുകയാണ്. ഇവരെ സംബന്ധിച്ച് ഈ രാശിമാറ്റം ജീവിതത്തിലെ ഒരു പ്രധാനമായ കാര്യം തന്നെയായിരിക്കും. മനസ്സിലുള്ള നിങ്ങളുടെ എല്ലാ ആ​ഗ്രഹങ്ങളും നടക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്കെത്തും. സന്താനങ്ങളില്ലാത്തവർക്ക് അതിനുള്ള  ഭാ​ഗ്യവും ഉണ്ടാകും. 

ചിങ്ങം

മേടം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മേടം രാശിക്കാരെ സംബന്ധിച്ച് അവരുടെ ഇതുവരെ ഉള്ളതല്ലാത്ത ഒരു പുതിയ സന്തോഷകരവും ആഢംബരവുമായ ജീവിതത്തിലേക്കുള്ള ചുവട് വെപ്പാണെന്ന് പറയാം. പലവഴിക്ക് പണമെത്തുന്നത് കണ്ട് നിങ്ങൾ പോലും അമ്പരന്ന് പോകും. കുടുംബത്തിൽ ഇനിയങ്ങോട്ട് സന്തോഷങ്ങളുടേയും ആഘോഷങ്ങളുടേയും ദിനങ്ങളായിരിക്കും. അവിവാഹിതരായി കഴിയുന്നവരെ സംബന്ധിച്ച് നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബന്ധങ്ങൾ എത്താനുള്ള സാധ്യത കാണുന്നു. ലോട്ടറി എടുത്താലും അതിൽ സമ്മാനം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. വിലിടിപ്പുള്ള പല സാധനങ്ങളും നിങ്ങൾ സ്വന്തമാക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വിജയം കൊയ്യും. മത്സരപരീക്ഷകളിൽ എല്ലാം വിജയിക്കും. കുടുംബത്തിലെ അം​ഗങ്ങളുടെ ആരോ​ഗ്യത്തിലും നല്ല പുരോ​ഗതി ഉണ്ടായിരിക്കും. 

തുലാം

മേടം രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി നല്ല യാത്രകൾ ചെയ്യാൻ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ഏത് പുതിയ തുടക്കത്തിലും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണ ലഭിക്കുന്നതായിരിക്കും. ആകർഷകമായ ശമ്പളത്തോടെ വിദേശത്ത് അത്യാ‍ഡംബര ജീവിതം നയിക്കാനുള്ള സാ്യതയും കാണുന്നു. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News