Diwali 2022: ദീപാവലിയ്ക്ക് ലക്ഷ്മിദേവിയെ മാത്രമല്ല സരസ്വതി ദേവിയേയും ആരാധിക്കാം, ഫലപ്രാപ്തി ഉറപ്പ്

ദീപാവലി പൂജയില്‍ ലക്ഷ്മിദേവിയും ഗണപതിയും കുബേരനും കൂടാതെ നാലാമതൊരു ദേവിയെകൂടി പൂജിക്കുന്നത് വിശേഷ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ സഹായിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 04:28 PM IST
  • ദീപാവലി ദിനത്തില്‍ പ്രത്യേകമായി സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയേയും ഗണപതിയേയുമാണ് പൂജിക്കുന്നത്. ഈ ദിവസം സമ്പത്തിന്‍റെ അധിപതിയായ കുബേരനേയും ആരാധിക്കാറുണ്ട്
Diwali 2022: ദീപാവലിയ്ക്ക് ലക്ഷ്മിദേവിയെ മാത്രമല്ല സരസ്വതി ദേവിയേയും ആരാധിക്കാം, ഫലപ്രാപ്തി  ഉറപ്പ്

Diwali 2022: രാജ്യത്ത് ഏറെ ഉത്സാഹത്തോടെ  കൊണ്ടാടുന്ന ആഘോഷമാണ് ദീപാവലി. ഇത്തവണ ദീപാവലി  ഒക്ടോബര്‍ 24 നാണ് ആഘോഷിക്കുന്നത്. നമുക്കറിയാം ദീപാവലിയോട് ചേര്‍ന്ന് മറ്റ് പല ആഘോഷങ്ങളും ഉണ്ട്. അതിനാല്‍ ഈ ഉത്സവ സീസണ്‍ എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന അവസരമാണ്.   

എല്ലാ വർഷവും ദീപാവലി ഉത്സവം വളരെ പ്രധാനപ്പെട്ടതും സവിശേഷവുമാണ്. ദീപാവലി ദിനത്തില്‍ പ്രത്യേകമായി സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയേയും ഗണപതിയേയുമാണ് പൂജിക്കുന്നത്. ഈ ദിവസം സമ്പത്തിന്‍റെ അധിപതിയായ കുബേരനേയും  ആരാധിക്കാറുണ്ട്. ദീപാവലി ദിനത്തില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ഈ പൂജ ഏറെ സവിശേഷമാണ്. ഈ പ്രത്യേക ആരാധനാ വേളയില്‍ വര്‍ഷം മുഴുവനും സുഖവും സമൃദ്ധിയും ലഭിക്കാന്‍ ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു.

Also Read:  Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്?

എന്നാല്‍, ഈ ഉത്സവ വേളയില്‍ അനന്തമായ ഫലങ്ങൾ ലഭിക്കണമെങ്കിൽ, ലക്ഷ്മിദേവിയെ കൂടാതെ മറ്റൊരു ദേവിയെകൂടി പൂജിക്കുന്നത് ഏറെ സവിശേഷമാണ്. അതായത് ദീപാവലി പൂജയില്‍ ലക്ഷ്മിദേവിയും ഗണപതിയും കുബേരനും കൂടാതെ നാലാമതൊരു ദേവിയെകൂടി പൂജിക്കുന്നത് വിശേഷ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ സഹായിയ്ക്കും.  

Also Read:  Govardhan Puja 2022: ഈ വര്‍ഷം ഗോവർദ്ധൻ പൂജ എന്നാണ്? പ്രാധാന്യവും തിയതിയും അറിയാം

അനന്തമായ ഫലങ്ങൾ നൽകുന്ന ഈ ദേവിയാണ് സരസ്വതി ദേവി. സരസ്വതി ദേവി അറിവിന്‍റെ  ദേവതയാണ്. നമുക്ക് അറിയാം, ഏതെങ്കിലും ശുഭകാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ്, ഗണപതിയെ ആരാധിക്കുന്നു. അതേസമയം ഗണപതിക്കൊപ്പം ലക്ഷ്മി ദേവിയേയും ആരാധിക്കുന്നു. ഭക്തർക്ക് സമ്പത്തും ഐശ്വര്യവും നൽകി അനുഗ്രഹിക്കുന്നതിനാലാണ് ലക്ഷ്മിദേവിയേയും ഗണപതിയേയും ഒരുമിച്ച് ആരാധിക്കുന്നത്. സരസ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തർക്ക് അറിവ് ലഭിക്കും. 

ദീപാവലി ദിനത്തില്‍ എന്തുകൊണ്ടാണ്  ഈ മൂന്ന് ദേവതകളെ ഒരുമിച്ച് ആരാധിക്കുന്നത് എന്നറിയാമോ?  

സരസ്വതി ദേവി അറിവിന്‍റെ ദേവതയായതിനാൽ,  ലക്ഷ്മിദേവി ഐശ്വര്യത്തിന്‍റെയും  സമ്പത്തിന്‍റെയും  ദേവിയായതിനാല്‍, ഗണപതി ജ്ഞാനത്തിന്‍റെ  ദേവനായതിനാൽ ആണ് ഈ മൂന്ന് ദേവതകളെയും ഒരുമിച്ച് പൂജിക്കുന്നത്.  ഈ പൂജ ഭക്തര്‍ക്ക് ശാശ്വതഫലവും  നൽകുന്നു. 

ദീപാവലി ദിനത്തില്‍  സരസ്വതി  ദേവിയെ പൂജിക്കുന്നത് കൊണ്ട്  അറിവിന്‍റെയും ബുദ്ധിയുടെയും  അനുഗ്രഹം  ലഭിക്കുന്നു. ദീപാവലി രാത്രിയിൽ കുട്ടികൾ പഠിച്ചാൽ പ്രത്യേക ഫലം ലഭിക്കാൻ കാരണം ഇതാണ്.

കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News