Wednesday ഇക്കാര്യങ്ങൾ ചെയ്യൂ, Lord Ganesha നല്ല ഫലങ്ങൾ നൽകും

Wednesday Upay: ബുധനാഴ്ച ഗണപതിയെ (Lord Ganesha)ആരാധിക്കുന്നതിലൂടെ ബുധൻ കൂടുതൽ ശക്തമാവുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ബുധനാഴ്ചകളിൽ ഇക്കാര്യങ്ങൾ ചെയ്താൽ ബുധന്റെ മോശം സമയം നീങ്ങുകയും നല്ല ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വാസം.   

Written by - Ajitha Kumari | Last Updated : Jun 23, 2021, 08:18 PM IST
  • ബുധനാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക
  • ഗണപതിയുടെ കൃപയാൽ നടക്കാത്ത കാര്യങ്ങളും നടക്കും
  • ബുധന്റെ മോശ സമയം അവസാനിക്കും
Wednesday ഇക്കാര്യങ്ങൾ ചെയ്യൂ, Lord Ganesha നല്ല ഫലങ്ങൾ നൽകും

Wednesday Upay: പ്രഥമ പൂജ്യനും വിഘ്നനാശകനുമായ ഗണപതിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന ആഴ്ചയിലെ ഏറ്റവും മികച്ച ദിവസമായി ബുധനാഴ്ചയെ കണക്കാക്കുന്നു. ഈ ദിവസം ഗണപതിക്ക് മാത്രമായി സമർപ്പിക്കുന്നു. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുമെന്നാണ് വിശ്വാസം. 

 ഭഗവാൻ കഷ്ടതകളും സങ്കടങ്ങളും നീക്കി ജീവിതത്തിൽ സന്തോഷം നൽകുന്നു. അതുപോലെ ഗണപതിയെ (Lord Ganesha) ആരാധിക്കുന്നത് ജാതകത്തിൽ ബുധനെ ശക്തിപ്പെടുത്തുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

Also Read: Garuda Purana: സമൃദ്ധിയും പുരോഗതിയും നേടാൻ ഗരുഡ പുരാണത്തിലെ ഈ 5 കാര്യങ്ങൾ പാലിക്കൂ

നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് ബുധനാഴ്ച ഈ നടപടികൾ ചെയ്യുക

ജാതകത്തിൽ ബുധൻ ദുർബലരായ ആളുകൾക്ക് എല്ലാ ബുധനാഴ്ചയും ഗണപതിയെ ആരാധിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങൾ ലഭിക്കും. അത്തരം ചില പരിഹാരങ്ങൾ‌ ഇന്ന്‌ നമുക്കറിയാം.  ഇത് ബുധനാഴ്ച ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിനുള്ളിലെ ആഗ്രഹങ്ങൾ നിറവേറുന്നു.  

>> കാലങ്ങളായി തടസമുണ്ടാക്കുന്ന ജോലികൾ‌ പൂർ‌ത്തിയാക്കുന്നതിന് ബുധനാഴ്ച നിങ്ങളുടെ പോക്കറ്റിൽ‌ പച്ച തൂവാല സൂക്ഷിക്കുക മാത്രമല്ല വീടിന് പുറത്ത് ഇറങ്ങുമ്പോൾ പെരുംജീരകം കഴിച്ചതിനുശേഷം ഇറങ്ങുക. ഇതിലൂടെ കാര്യസിദ്ധി ഫലം.  

Also Read: ഇക്കാര്യങ്ങൾ നിങ്ങൾ സ്വപ്നത്തിൽ കാണാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം..

>> സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ബുധനാഴ്ച ഷണ്ഡന്മാർക്ക് കുറച്ച് ചില്ലറ ദാനം ചെയ്യുക ശേഷം അതിൽ നിന്നും ഒരു നാണയം തിരികെ വാങ്ങിച്ച്  വീട്ടിലേക്ക് കൊണ്ടുവരിക. ഈ നാണയം പൂജാമുറിയിൽ സൂക്ഷിക്കുകയും പൂജ ചെയ്യുകയും കാണിക്കുകയും ശേഷം ഇതിനെ പച്ച തുണിയിൽ കെട്ടിയിട്ട് നിലവറയിൽ സൂക്ഷിക്കുകയും ചെയ്യുക.

>> ബുധന്റെ ഗ്രഹത്തിന്റെ നിഷേധാത്മക പ്രഭാവം നീക്കംചെയ്യാൻ എല്ലാ ബുധനാഴ്ചയും ഗണപതിക്ക് ധൂപ് സമർപ്പിക്കുക.   ഇതിനുശേഷം സാധ്യമെങ്കിൽ മോദകവും ലഡുവും സമർപ്പിക്കുക.  ശേഷം ബുധന്റെ മന്ത്രവും ചൊല്ലുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News