​Ganesh Chaturthi 2023: ഗണപതി ഭ​ഗവാനെ പ്രസാദിപ്പിക്കാം; ​ഗണേശ ചതുർത്ഥി ദിനത്തിൽ ഇക്കാര്യങ്ങൾ കരുതുക

‌ഗണപതി ഭ​ഗവാൻെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തർ ചില കാര്യങ്ങൾ ആരാധനയിൽ ഉൾപ്പെടുത്തണം. ഗണേശ ചതുർത്ഥി ദിനത്തിൽ ഈ സാധനങ്ങൾ വീട്ടിൽ ഉറപ്പുവരുത്തുക.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 12:06 PM IST
  • ഗണപതി ഭ​ഗവാന് ഏറെ ഇഷ്ടപ്പെട്ട പുഷ്പമാണ് ചെമ്പരത്തി.
  • ചുവന്ന പൂക്കൾ ഭ​ഗവാന് പ്രിയപ്പെട്ടതാണ്.
  • ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകങ്ങളായ ചുവന്ന പൂക്കൾ സര്‍വ്വ ഐശ്വര്യത്തിനും ശത്രുനാശത്തിനും വേണ്ടി അര്‍പ്പിക്കുന്നു.
​Ganesh Chaturthi 2023: ഗണപതി ഭ​ഗവാനെ പ്രസാദിപ്പിക്കാം; ​ഗണേശ ചതുർത്ഥി ദിനത്തിൽ ഇക്കാര്യങ്ങൾ കരുതുക

2023 സെപ്റ്റംബർ 19 നാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശ മഹോത്സവം ഇന്ന് മുതൽ ആരംഭിക്കും. ഗണേശ ചതുർത്ഥി മുതൽ 10 ദിവസം ആചാരപ്രകാരം ഗണപതിയെ പൂജിച്ചാൽ ആഗ്രഹിച്ച ഫലം ലഭിക്കും എന്നാണ് വിശ്വാസം. ശരിയായ രീതിയിൽ ആരാധന നടത്തിയാൽ ഭ​ഗവാൻ ഭക്തരിൽ പ്രസാദിക്കുന്നു.

ഗണേശ ചതുർത്ഥി ദിനത്തിൽ ഈ സാധനങ്ങൾ വീട്ടിൽ കരുതുക. ഗണേശ ചതുർത്ഥി ദിനത്തിൽ ആരാധനയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ദർഭ പുല്ല്: ഗണപതിക്ക് ദർഭ പുല്ലാണ് ഏറെ ഇഷ്ടം. ഗണേശ ചതുർത്ഥി ദിനത്തിൽ 21 ദർഭ പുല്ല് ഗണപതിക്ക് സമർപ്പിക്കുക. ആരാധനയും ചെയ്യണം. ഇതിലൂടെ നിങ്ങൾക്ക് ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കും.

മോദകം: ഗണപതിക്ക് മോദകം വളരെ പ്രിയപ്പെട്ടതാണ്. ഗണേശ ചതുർത്ഥി ദിവസം ഗണപതിക്ക് മോദകം സമർപ്പിക്കാം.

Also Read: Ganesha Chaturthi: ഗണേശ ചതുർത്ഥി സമയത്ത്`ഗണപതി ബാപ്പ മൊറിയാ' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? അറിയാം കഥ

സിന്ദൂർ: ഗണപതിക്ക് സിന്ദൂരം ഇഷ്ടമാണ്. ഭ​ഗവാന് സിന്ദൂരം കൊണ്ടുള്ള തിലകം ചാർത്തുക. ഇങ്ങനെ ചെയ്താൽ ഗണപതി പ്രസാദിക്കുന്നു. ഗണപതിക്ക് തിലകം ചാർത്തിയ ശേഷം ആരാധനയും നടത്തുക.

നെയ്യ്: ഗണപതി ഭഗവാന് നെയ്യ് വളരെ ഇഷ്ടമാണ്. ഗണപതിയുടെ ആരാധനയിൽ നെയ്യ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മതവിശ്വാസങ്ങൾ അനുസരിച്ച്, നെയ്യ് പുനരുജ്ജീവനവും രോഗശാന്തിയും നൽകുന്നുവെന്ന് പറയപ്പെടുന്നു. ഗണപതിയെ നെയ്യ് കൊണ്ട് പൂജിക്കുന്ന വ്യക്തിയുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും.

ലഡ്ഡു: ​ഗണേശന് പ്രിയപ്പെട്ടതാണ് ലഡ്ഡു. ​ഗണേശ ചതുർത്ഥി ദിനത്തിൽ ലഡ്ഡു സമർപ്പിച്ചാൽ ​ഗണപതി പ്രസാദിക്കുന്നു.

ചെമ്പരത്തി: ​ഗണപതി ഭ​ഗവാന് ഏറെ ഇഷ്ടപ്പെട്ട പുഷ്പമാണ് ചെമ്പരത്തി. ചുവന്ന പൂക്കൾ ഭ​ഗവാന് പ്രിയപ്പെട്ടതാണ്. ചൊവ്വയുടെയും ചന്ദ്രന്റെയും ഘടകങ്ങളായ ചുവന്ന പൂക്കൾ സര്‍വ്വ ഐശ്വര്യത്തിനും ശത്രുനാശത്തിനും വേണ്ടി അര്‍പ്പിക്കുന്നു.

പാരിജാതം: പാരിജാതം അല്ലെങ്കിൽ പവിഴമല്ലി ​ഗണപതിക്ക് സമർപ്പിച്ചാൽ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ നല്ലത് സംഭവിക്കും എന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News