Horoscope December 22: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങിനെ? എല്ലാ രാശിക്കാരുടെയും ഫലങ്ങൾ

ഇടവം രാശിക്കാരുടെ ആരോഗ്യസ്ഥിതി മൃദുലവും ഊഷ്മളവുമായി തുടരും. ബിസിനസ്സ് നന്നായി നടക്കും

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 06:44 AM IST
  • വൃശ്ചികം രാശിക്കാർ എല്ലാത്തരും ലഹരി വസ്തുക്കളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക
  • ധനു രാശിയിലെ വിദ്യാർത്ഥികൾക്ക് ഇത് നല്ല ദിവസമാണ്
  • കുംഭ രാശിക്കാർക്ക് വിവാഹത്തിന് കാലതാമസം ഉണ്ടാകും
Horoscope December 22: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങിനെ?  എല്ലാ രാശിക്കാരുടെയും ഫലങ്ങൾ

മേടം രാശി- വാഹനം ഉപയോഗിക്കുമ്പോൾ മേടം രാശിക്കാർ ഇന്ന് വളരെ അധികം ശ്രദ്ധിക്കുക. ബിസിനസും ക്രമേണ വളരും. ഇന്നത്തെ ദിവലം ചുവന്ന വസ്തു അടുത്ത് വയ്ക്കാം.ശുഭകരമായിരിക്കും.

ഇടവം- ഇടവം രാശിക്കാരുടെ ആരോഗ്യസ്ഥിതി മൃദുലവും ഊഷ്മളവുമായി തുടരും. ബിസിനസ്സ് നന്നായി നടക്കും. ചുവന്ന ഒരു വസ്തു ദാനം ചെയ്യുന്നത് നല്ലതായിരിക്കും. ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും  വഴിപാടുകൾ നടത്തുന്നതും നന്നായിരിക്കും.

മിഥുനം രാശി - ശത്രു ദോഷങ്ങളിൽ നിന്നും മോചനം ലഭിക്കും. നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ നീക്കും. ആരോഗ്യം മുമ്പത്തേതിനേക്കാൾ മെച്ചമായിരിക്കും.ഗണപതി ഭഗവാനെ പ്രാർഥിക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുക. .

കർക്കിടകം - കർക്കിടക രാശിയിലെ വിദ്യാർഥികൾക്ക് ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾ ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

ചിങ്ങം രാശി - ചിങ്ങം രാശിക്കാർക്ക് കുടുംബത്തിൽ സന്തോം ഉണ്ടാകും.കാര്യങ്ങൾ നന്നായി  കൈകാര്യം ചെയ്യണം. ഇന്ന് നിങ്ങളുടെ ബിസിനസ്സ് നന്നായി നടക്കും. മഞ്ഞ വസ്തു അടുത്ത് വയ്ക്കുക.

കന്നി രാശി- വീട്ടിൽ മാറ്റങ്ങളൊന്നും വരുത്തരുത്. ഒരു പുതിയ അവസരം അതിനായി വരും. വൈകുന്നേരത്തോടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക.

തുലാം - നിങ്ങളുടെ  ദാമ്പത്യ ജീവിതത്തിൽ ഇന്ന് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പരമാവധി ആരെയും വഞ്ചിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് നിങ്ങൾ വളരെ വേഗം സുഖം പ്രാപിക്കും. നിങ്ങളുടെ അധ്യാപകനെ ബഹുമാനിക്കാൻ ശ്രദ്ധിക്കുക.

വൃശ്ചികം: വൃശ്ചികം രാശിക്കാർ എല്ലാത്തരും ലഹരി വസ്തുക്കളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക. നിങ്ങളുടെ ബിസിനസ്സിൽ വിജയിക്കാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് തിരക്ക് കുറവായിരിക്കാൻ ആണ് സാധ്യത.

ധനു - ഇന്ന് നിങ്ങൾക്ക് ഒരു തീർത്ഥ യാത്ര പോകാൻ പറ്റുന്ന സമയമാണ്.സുഹൃത്തിനെ അനുനയിപ്പിക്കാൻ ശ്രമിക്കാം. വിദ്യാർത്ഥികൾക്ക് ഇത് നല്ല ദിവസമാണ്.നിങ്ങളുടെ നെറ്റിയിൽ കുങ്കുമ തിലകം പുരട്ടുന്നതും നന്നായിരിക്കും.

മകരം - മകരം രാശിക്കാരുടെ കുടുംബത്തിലെ തർക്കങ്ങൾ ഇന്ന് അവസാനിക്കും. എന്നാൽ നിങ്ങൾ സുഹൃത്തുക്കളുമായി തർക്കിക്കരുത്. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. തലവേദന മൂലം ഉണ്ടായിരുന്ന പ്രശ്നം അവസാനിക്കും.

കുംഭം-കുംഭ രാശിക്കാർക്ക് വിവാഹത്തിന് കാലതാമസം ഉണ്ടാകും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. രാവിലെ ധ്യാനം നന്നായിരിക്കും. നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും.

മീനം-മീനം രാശിക്കാരുടെ ജോലിയിൽ പുരോഗതിക്ക് സാധ്യത. പുതിയ ബിസിനസ്സ് അവസരങ്ങൾ ലഭിക്കും. തൊഴിൽ മേഖല മാറും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കുക.ക്ഷേത്ര ദർശനവും യോഗയും ഇക്കാലയളവിൽ നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News