Rashifal: ഫെബ്രുവരി ഏഴ് ഈ രാശി ചിഹ്നങ്ങൾക്ക് എങ്ങിനെയായിരിക്കും?

മനസ്സ് സന്തോഷകരമായിരിക്കും. ബിസിനസിൽ അഭിവൃദ്ധി ഉണ്ടാകും, വായനയിൽ താത്പര്യം ജനിക്കുന്ന മാസമാണിത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 06:51 PM IST
  • തുലാം രാശിക്കാരുടെ മനസ്സ് ശാന്തമായിരിക്കും
  • വൃശ്ചിക രാശിക്കാർ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്
  • മീനം രാശിക്കാർക്ക് ആത്മവിശ്വാസം ഉണ്ടാകും
Rashifal: ഫെബ്രുവരി ഏഴ് ഈ രാശി ചിഹ്നങ്ങൾക്ക് എങ്ങിനെയായിരിക്കും?

മേടം രാശി

മേടം രാശിക്കാരുടെ മനസ്സ് സന്തോഷകരമായിരിക്കും. ബിസിനസിൽ അഭിവൃദ്ധി ഉണ്ടാകും, വായനയിൽ താത്പര്യം ജനിക്കുന്ന മാസമാണിത്. അക്കാദമിക ജോലികളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദേശത്ത് പോകാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും പിന്തുണ ലഭിക്കും

കർക്കിടകം

നിങ്ങളുടെ ക്ഷമ ഇക്കാലയളവിൽ കുറവായിരിക്കും, മാനസിക സമാധാനത്തിനായി പരിശ്രമിക്കുക, ഒരു സുഹൃത്തിൻറെ സഹായത്തോടെ പ്രവർത്തിക്കുന്നത് നല്ലതാണ്. തൊഴിൽ അഭിമുഖങ്ങളിൽ നിങ്ങൾ വിജയിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്.

കന്നിരാശി

കന്നിരാശിക്കാർക്ക് ആത്മവിശ്വാസം കൂടാൻ സാധ്യതയുണ്ട്. എങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും. ജോലിസ്ഥലത്ത് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ജോലിയിൽ പുരോഗതിയും വരുമാന വർധനയും ഉണ്ടാവും. പുതിയ വാഹനവും ലഭിക്കാം

ധനുരാശി

ധനുരാശിക്കാർ തങ്ങളുടെ ക്ഷമ പരമാവധി നിലനിർത്തുക
.നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ഗവേഷണങ്ങൾക്കായി പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കും, ഒപ്പം സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം

തുലാം രാശി

തുലാം രാശിക്കാരുടെ മനസ്സ് ശാന്തമായിരിക്കും. വിദ്യാഭ്യാസ  പ്രവർത്തനങ്ങൾ / ഗവേഷണം എന്നിവക്കായി വിദേശത്തേക്ക് പോകാൻ സാധിക്കും. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വരാം. കഠിനാദ്വാനം ഉയരും

വൃശ്ചികം

വൃശ്ചിക രാശിക്കാർ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ബിസിനസ്സിനായി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നേക്കാം. വരുമാനം വർധിക്കും ഒപ്പം ചിലവുകളും കൂടിയേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശിക്കാർക്ക് ആത്മവിശ്വാസം ഉണ്ടാകും, മനസ് അസ്വസ്ഥമാകും,വരുമാനത്തിൽ കുറവുണ്ടാകും, ചെലവുകളും ഉണ്ടായേക്കാം, കൂടുതൽ കഠിനാദ്വാനം ആവശ്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News