Horoscope 2023: മിഥുനം രാശിക്കാർക്ക് ജോലിഭാരം വർധിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Horoscope Today: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 08:48 AM IST
  • മേടം രാശിക്കാർക്ക് പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ഉണ്ടാകും
  • സുഹൃത്തുക്കളുമായി യാത്ര പോകും
  • വിഷമഘട്ടങ്ങളില്‍ നിന്ന് മോചനം ലഭിക്കും
  • വേണ്ടപ്പെട്ടവരുടെ വേര്‍പാട് ദുഖത്തിന് ഇടയാക്കും
Horoscope 2023: മിഥുനം രാശിക്കാർക്ക് ജോലിഭാരം വർധിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

നിങ്ങൾ നിങ്ങളുടെ ദിവസത്തെക്കുറിച്ച് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം: പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ഉണ്ടാകും.സുഹൃത്തുക്കളുമായി യാത്ര പോകും. വിഷമഘട്ടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. വേണ്ടപ്പെട്ടവരുടെ വേര്‍പാട് ദുഖത്തിന് ഇടയാക്കും.

ഇടവം: പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

മിഥുനം: മിഥുനം രാശിക്കാർക്ക് ജോലിഭാരം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. എല്ലാ കാര്യത്തിലും താല്‍പര്യക്കുറവ് അനുഭവപ്പെടും.

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാരോട് ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്.

ചിങ്ങം: നിക്ഷേപം നടത്തരുത്. ജീവിത പങ്കാളിക്ക് ഔദ്യോഗിക മേഖലയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.

കന്നി: ബന്ധുജനങ്ങൾക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ അനുയോജ്യ സമയമല്ല.

തുലാം: സന്താനങ്ങളുമായി ബന്ധപ്പെട്ട് ഉത്കണ്ഠയുണ്ടാകും. ദൂരയാത്ര പോകാൻ സാധ്യത. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അവിവാഹിതർക്ക് വിവാഹത്തിന് സാധ്യത.

വൃശ്ചികം: ചെലവ് വര്‍ദ്ധിക്കും. ജോലി മാറരുത്. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. ജോലി അന്വേഷിക്കുന്നവർക്കും ഇന്ന് അനുകൂല സമയമല്ല. കൂടുതൽ പ്രയത്നിക്കേണ്ടതായി വരും.

ധനു: പൊതുപ്രവര്‍ത്തകര്‍ ആദരിക്കപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രകള്‍ ചെയ്യേണ്ടിവരും.

മകരം: വീട് മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവ് വർധിക്കും. വീട്ടിൽ ബന്ധുക്കൾ സന്ദർശനം നടത്തിയേക്കും.

കുംഭം: നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അംഗീകാരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരമുണ്ടാകും.

മീനം: വീട്ടിൽ മംഗള കര്‍മ്മങ്ങള്‍ നടക്കും. പുതിയ ജോലി തേടുന്നവർക്ക് അനുകൂലമായ സമയമാണ്. ആരോഗ്യപ്രശ്നങ്ങൾ നേരിടും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News