Horoscope November 18, 2023: ഇടവം, കന്നി, മകരം രാശിക്കാര്‍ക്ക് അടിപൊളി ദിവസം; ഇന്നത്തെ ജാതകം അറിയാം

Horoscope November 18, 2023:  ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഇന്നത്തെ ദിവസം. 2023 നവംബർ 18 ശനിയാഴ്ച ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ഇടവം, കന്നി, മകരം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 06:14 AM IST
  • 2023 നവംബർ 18 ശനിയാഴ്ച ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ഇടവം, കന്നി, മകരം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും.
Horoscope November 18, 2023: ഇടവം, കന്നി, മകരം രാശിക്കാര്‍ക്ക് അടിപൊളി ദിവസം; ഇന്നത്തെ ജാതകം അറിയാം

Horoscope November 18, 2023: ഇന്ന് നവംബർ 18 ശനിയാഴ്ച. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഇന്നത്തെ ദിവസം. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പഞ്ചമി രാവിലെ 09:18 വരെ നിലനിൽക്കും, അതിനുശേഷം ഷഷ്ഠി തിയതി  ആരംഭിക്കും. ഈ ദിവസം ശ്രാവണ നക്ഷത്രം ഉണ്ടാകും. 

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
ശനിയാഴ്ച രണ്ട് പ്രധാന യോഗങ്ങള്‍  ഗന്ധയോഗവും വൃദ്ധിയോഗവും ഉണ്ടാകും. രാവിലെ ഏഴിന് ചന്ദ്രൻ ധനു രാശിയിലേക്കും പിന്നീട് മകരത്തിലേക്കും കടക്കും. നവംബർ 18 ശനിയാഴ്ച രാവിലെ 09:28 മുതൽ 10:50 വരെ രാഹുകാലം.  ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും വീക്ഷണകോണിൽ നിന്നാണ് ജാതകം വിലയിരുത്തുന്നത്. 2023 നവംബർ 18 ശനിയാഴ്ച ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. ഇടവം, കന്നി, മകരം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാർക്കും നവംബർ 18 ശനിയാഴ്ച  ദിവസം എങ്ങനെയായിരിക്കും. ഇന്നത്തെ  നിങ്ങളുടെ ജാതകം അറിയാം. 

Also Read:  Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും  
 
മേടം രാശി (Aries Zodiac Sign) 

അമ്മയുടെ സാമീപ്യം ഏറെ സന്തോഷം നല്‍കും, സ്വഭാവത്തിൽ ശാഠ്യം ഉണ്ടാകും. ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ലഭിക്കും, പ്രണയ ജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങൾക്ക്  ഒരു യാത്ര പോകാനുള്ള അവസരം ഉണ്ടാകും. 
 
ഇടവം രാശി ( Taurus Zodiac Sign)

ചില മംഗളകരമായ പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. കലാ-സാഹിത്യ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് ശുഭദിനമാണ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെ ലാഭം ഉണ്ടാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, സ്നേഹബന്ധങ്ങൾ ദൃഢമാകും, സമ്പത്തിന്‍റെ സ്രോതസ്സുകൾ വർദ്ധിക്കും.
 
മിഥുനം രാശി ( Gemini Zodiac Sign)

മിഥുനം  രാശിക്കാർക്ക് ഇന്ന് ഏത് സുപ്രധാന തീരുമാനങ്ങളും എടുക്കാൻ അനുകൂലമായ ദിവസമാണ്. കലാരംഗത്തുള്ളവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാം. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
 
കർക്കടകം രാശി  ( Cancer Zodiac Sign)

 ഇന്ന് നിങ്ങളെ ആരെങ്കിലും വഞ്ചിക്കാന്‍ സാധ്യത, ചില വിഷയങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ബാങ്കുമായി ബന്ധപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും സംസാരം നിയന്ത്രിക്കുകയും ചെയ്യുക.
 
ചിങ്ങം രാശി  ( Leo Zodiac Sign)

ബിസിനസുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ഇന്ന് ആരോഗ്യം  അനുകൂലമായിരിക്കില്ല, സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചിലവുകളും വർദ്ധിക്കും. നിങ്ങളുടെ കുടുംബവും ഓഫീസും ശ്രദ്ധിക്കുക. 
 
കന്നി രാശി  (Virgo Zodiac Sign)   

ഇന്ന് ഏറെ രസകരമായ ദിവസമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുക. ആത്മീയ പ്രവർത്തനങ്ങളോടുള്ള താത്പര്യം വർദ്ധിക്കും. ബിസിനസിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ഓഹരി വിപണിയിൽ നിന്ന് ലാഭം ഉണ്ടാകും.
 
തുലാം രാശി  ( Libra Zodiac Sign)

ഇന്ന് നിങ്ങളുടെ ജോലിയെ മുതിർന്ന ഉദ്യോഗസ്ഥർ അഭിനന്ദിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അൽപ്പം ശ്രദ്ധിക്കുക, കരിയറിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ആത്മവീര്യവും ആത്മവിശ്വാസവും വർദ്ധിക്കും.
 
വൃശ്ചികം രാശി ( Scorpio Zodiac Sign)
 
വ്യവസായികൾക്ക് ഇന്ന് തങ്ങളുടെ പദ്ധതികൾ വിപുലീകരിക്കാൻ കഴിയും. കുടുംബത്തിലെ ഒരാളുടെ മോശം ആരോഗ്യം നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഭക്ഷണശീലങ്ങൾ നിയന്ത്രിക്കേണ്ടിവരും. കുടുംബത്തോടുള്ള തന്‍റെ ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റും. ചെലവുകൾ വർധിച്ചേക്കാം.
 
ധനു രാശി  ( Sagittarius Zodiac Sign)

തീർത്ഥാടനത്തിന് പോകാം. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. സഹോദരീസഹോദരന്മാരിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികമായി ആരോഗ്യത്തോടെ തുടരും. ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.
 
മകരം രാശി  ( Capricorn Zodiac Sign)

പുതിയ വസ്ത്രം, ആഭരണം, വാഹനം എന്നിവ ലഭിക്കാനുള്ള സാധ്യത. ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക. ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ സന്തോഷകരമായിരിയ്ക്കും. ജോലിയില്‍ ശ്രദ്ധിക്കുക, ഒരു വ്യക്തി നിങ്ങളെ പ്രത്യേകമായി സഹായിയ്ക്കും. 
 
കുംഭം രാശി  ( Aquarius Zodiac Sign)

ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. ആരോഗ്യപരമായ വീക്ഷണത്തിൽ ഈ ദിവസം ശുഭകരമാണ്. തൊഴിലിൽ വർധനവുണ്ടാകും. നിങ്ങൾക്ക് ഒരു അപരിചിതനിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
 
മീനം രാശി  ( Pisces Zodiac Sign)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എതിരാളികളെ പരാജയപ്പെടുത്തുന്നതിൽ വിജയിക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പരസ്പര ബന്ധങ്ങൾ ദൃഢമാകും. വീട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് ഒരു വലിയ കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News