Vishu: 'ഇപ്പോൾ ആചരിക്കുന്നത് യഥാർത്ഥ വിഷു അല്ല!'; ശരിയായ ദിവസം അറിയാമോ?

History of Vishu: പകലിന് ദൈർഘ്യമേറിയ വസന്ത വിഷുവമായിരുന്നു ഇന്ത്യയിൽ പലയിടത്തും വർഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 04:41 PM IST
  • മലയാള മാസം മേടം ഒന്നാം തീയതിയാണ് മലയാളിൾ വിഷു ആഘോഷിക്കുന്നത്.
  • വിഷു എന്നാൽ കേരളീയർക്ക് കാർഷികോത്സവമാണ്.
  • സമരാത്ര ദിനം കണക്കാക്കിയാണ് ആദ്യകാലത്ത് വിഷു ആഘോഷിച്ചിരുന്നത്.
Vishu: 'ഇപ്പോൾ ആചരിക്കുന്നത് യഥാർത്ഥ വിഷു അല്ല!'; ശരിയായ ദിവസം  അറിയാമോ?

മലയാള മാസം മേടം 1നാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. മലയാള മാസം മേടത്തിലും ഇംഗ്ലീഷ് മാസം ഏപ്രിലിലുമാണ് വിഷു ആഘോഷിക്കാറുള്ളത്. എന്നാൽ, ഇപ്പോൾ ആചരിക്കുന്നത് യഥാർത്ഥ വിഷു അല്ലെന്നതാണ് വാസ്തവം. 

സ്കൂൾ വിദ്യാഭ്യാസ  കാലത്ത് തന്നെ ഏവരും പഠിക്കുന്ന കാര്യമാണ് മാർച്ച് 21-സമരാത്ര ദിനം. വടക്കോട്ടുള്ള അയന ചലനത്തിനിടെ സൂര്യൻ  ഭൂമധ്യരേഖയ്ക്ക് മുകളിലെത്തുന്ന ദിവസമാണത്. ഇതിനെ വസന്ത വിഷുവം എന്നാണ് വിളിക്കുക. സമാനമായ രീതിയിൽ സൂര്യൻ തെക്കോട്ടുള്ള അയന ചലനത്തിനിടെ ഭൂമധ്യ രേഖയ്ക്ക് നേരെ മുകളിൽ എത്തുന്നത് സെപ്റ്റംബർ 22നാണ്. ഇതിനെ ശരത് വിഷുവം എന്നാണ് പൊതുവെ പറയുന്നത്. ലീപ്പ് ഇയർ വരുന്നത് അനുസരിച്ച് ഈ ദിവസങ്ങളിൽ നേരിയ മാറ്റം വരാറുണ്ട്. ഈ വർഷം മാർച്ച് 20നായിരുന്നു വസന്ത വിഷുവം. കേരള ശാസ്ത്ര സാഹിത്യ പരിഷദിൻ്റെ ലൂക്ക എന്ന ശാസ്ത്ര മാസികയിൽ ടി.കെ ദേവരാജൻ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തിരിക്കുന്നത്. 

ALSO READ: രാഹുവിന്റെ മഹാദശയിലൂടെ 18 വർഷം; ഇവർക്ക് ധനത്തിന് കുറവുണ്ടാകില്ല!

ഭൂമിയിൽ എല്ലായിടത്തും രാവും പകലും തുല്യമാകുന്ന ദിവസത്തെയാണ് സമരാത്ര ദിനം എന്ന് പറയുന്നത്. വസന്ത വിഷുവത്തിന് ശേഷം സൂര്യൻ അൽപ്പം വടക്കോട്ട് നീങ്ങിയാകും ഉദിക്കുക. ജൂൺ 22ന് 23.5 ഡിഗ്രി എന്ന പരമാവധി സ്ഥാനത്തെത്തും. പിന്നീട് സൂര്യൻ തെക്ക് ദിശയിലേയ്ക്ക് സഞ്ചരിക്കുന്നതായി തോന്നും. സെപ്റ്റംബർ 22ന് നേരെ കിഴക്ക് എത്തുന്ന സൂര്യൻ തൻറെ സഞ്ചാരം തുടർന്ന് ഡിസംബർ 21 ആകുമ്പോൾ പരമാവധി തെക്ക് (23.5 ഡിഗ്രി) എത്തും. മാർച്ച് 21 മുതൽ സെപ്റ്റംബർ 22 വരെ ഉത്തരാർധ ഗോളത്തിൽ പകൽ കൂടുതതലും ഉഷ്ണകാലുമായിരിക്കും. 

പകലിന് ഏറ്റവും ദൈർഘ്യമുണ്ടാകുന്നത് ജൂൺ 22നാണ്. അവിടെ സെപ്റ്റംബർ 22 മുതൽ മാർച്ച് 21 വരെയുള്ള അടുത്ത ആറ് മാസം രാത്രി കൂടുതലും ഒപ്പം തണുപ്പ് കാലവുമായിരിക്കും. ഡിസംബർ 21 ആയിരിക്കും ഏറ്റവും ദൈർഘ്യമുള്ള രാത്രി. ദക്ഷിണാർത്ഥ ഗോളത്തിലാകട്ടെ ഇവയെല്ലാം നേരെ വിപരീതമായിരിക്കും.  ഭൂമധ്യ രേഖയിൽ വർഷം മുഴുവൻ സമരാത്ര ദിനമാണ്. എന്നാൽ, ഉദയാസ്തമയങ്ങൾ മാർച്ച് 21ന് ശേഷം വടക്കോട്ടും സെപ്റ്റംബർ 22ന് ശേഷം തെക്കോട്ടും നീങ്ങും. 

സൂര്യൻറെ അയന ചലനം മനസിലാക്കിയാണ് പ്രാചീന കാലം മുതൽ തന്നെ വർഷം എന്നത് 365.25 ദിവസമായി കണക്കാക്കി തുടങ്ങിയത്. പകൽ കൂടുതലുണ്ടാകുന്ന വസന്ത വിഷുവമായിരുന്നു ഇന്ത്യയിൽ പലയിടത്തും വർഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നത്. നമ്മുടെ വിഷുവും അത്തരത്തിലാണ് ആചരിച്ചിരുന്നത്. മറ്റു ചിലരാകട്ടെ തണുപ്പ് കാലത്തിനും ദൈർഘ്യമേറിയ രാത്രികൾക്കും ശേഷമുള്ള സൂര്യൻറെ തിരിച്ചുവരവാണ് വിഷുവായി കണക്കാക്കിയിരുന്നത്. അങ്ങനെയാണ് ഡിസംബറിലെ തണുപ്പിന് ശേഷം പാശ്ചാത്യരാജ്യങ്ങളിൽ ജനുവരി മാസം പുതുവർഷമായി മാറിയത്. ഇന്നത്തെ കാലത്ത് മാർച്ച് 21ന് വിഷു ആഘോഷിക്കുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ നാമിന്ന് ആഘോഷിക്കുന്നത് യഥാർത്ഥ വിഷു അല്ലെന്നതാണ് വാസ്തവം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News