January Horoscope: ജനുവരി രാശിഫലം: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

2023 ജനുവരി മാസത്തിലെ രാശിഫലം പ്രകാരം കർക്കടകം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 12:25 PM IST
  • 2023 ജനുവരി തുലാം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
  • പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തും.
  • വരുമാനത്തിൽ വർധനവുണ്ടാകും.
January Horoscope: ജനുവരി രാശിഫലം: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

2023 വർഷം ആരംഭിച്ച് കഴിഞ്ഞു. ജ്യോതിഷ പ്രകാരം ഈ വർഷം ചില രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും. ചിലർക്ക് മോശം വർഷമാകാനും സാധ്യതയുണ്ട്. എന്നാൽ നാല് രാശിക്കാർക്ക് ഈ വർഷം ശുഭകരമാണെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഭാ​ഗ്യം നിറഞ്ഞ വർഷമായിരിക്കും ഇവർക്ക്. വരുമാനം വർധിക്കുകയും ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. അതുപോലെ ജനുവരിയിലെ ഗ്രഹമാറ്റങ്ങൾ എല്ലാ രാശികളെയും ബാധിക്കും. ചില രാശികൾക്ക് ശുഭഫലങ്ങൾ ലഭിക്കും. ഏതൊക്കെയാണ് ആ ഭാ​ഗ്യ രാശികളെന്ന് അറിയാം...

ഇടവം: 2023 ജനുവരി ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വസ്തുവകകളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. പൂർവിക സ്വത്തിൽ നിന്ന് നേട്ടം ഉണ്ടാകും. വരുമാനം വർധിക്കും.

കർക്കടകം: കർക്കടക രാശിക്കാർക്ക് 2023 ജനുവരി മുതൽ സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ജോലി മാറ്റത്തിന് അനുകൂല സമയമാണ്. വരുമാനത്തിൽ വർധനവുണ്ടാകും. സംരംഭകർക്കും സമയം അനുകൂലമായിരിക്കും. 

തുലാം: 2023 ജനുവരി തുലാം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തും. വരുമാനത്തിൽ വർധനവുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. മാസത്തിലെ അവസാന 2 ആഴ്ചകൾ വളരെ നല്ലതായിരിക്കും.

Also Read: Mercury Transit: ബുധ സംക്രമണം സൃഷ്ടിക്കും ഭദ്രരാജയോഗം; ഈ 5 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും

മകരം: മകരം രാശിക്കാർക്ക് ജനുവരിയിൽ കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. ഗ്രഹങ്ങളുടെ സ്ഥാനം നല്ലതായിരിക്കും. വരുമാനത്തിൽ വർധനവുണ്ടാകും.

കുംഭം: കുംഭ രാശിക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ലഭിക്കും. ഇത് വരുമാനം ഉയരാൻ കാരണമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News