Attukal Pongala 2024: യാഗശാലയായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ- Live Updates
യാഗശാലയായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ- Live Updates
Attukal Pongala 2024 Live Updates: വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള കാത്തിരിപ്പിന് അവസാനമായി, ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത് എത്തി.
Latest Updates
Attukal Pongala 2024: പൊങ്കാല നിവേദിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ചു. പൊങ്കാല അർപ്പിച്ച് ഭക്തർ മടങ്ങുന്നു.
Attukal Pongala 2024: നിവേദ്യം രണ്ടരയ്ക്ക്. നഗരത്തിൽ ഗതാഗത നിയന്ത്രണം. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് ഭക്തലക്ഷങ്ങൾ.
Attukal Pongala 2024: പണ്ടാരയടുപ്പിൽ തീ പകർന്നു. പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.
Attukal Pongala 2024: ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ മഹോത്സവത്തിന് സമാപനമാകും.
Attukal Pongala 2024: സഹമേൽശാന്തിമാർക്ക് കൈമാറുന്ന ദീപം ക്ഷേത്ര തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലേക്കും പകരും. ഈ ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള അടുപ്പുകളിലേക്ക് പകരുന്നത്.
Attukal Pongala 2024: 10.30ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്രം ക്ഷേത്ര മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറും. തുടർന്ന് വിഷ്ണു വാസുദേവൻ നമ്പൂതിരി പണ്ടാരയടുപ്പിൽ തീ പകരും.
Attukal Pongala 2024: രാവിലെ 10ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുന്നത്.