Aditya Mangal Yoga: 10 വർഷത്തിനു ശേഷം ആദിത്യമംഗള രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും!

Surya Mangal Yuti: ജ്യോതിഷ പ്രകാരം ചൊവ്വ ഈ സമയം മകര രാശിയിലാണ്. ഇതിലൂടെ  പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നായ രുചക രാജയോഗം രൂപപ്പെടുന്നു. ഈ സമയത്ത് സൂര്യനും മകര രാശിയില്‍ സ്ഥിതി ചെയ്യുന്നു. 

Written by - Ajitha Kumari | Last Updated : Feb 7, 2024, 12:49 PM IST
  • ചൊവ്വ മകരത്തില്‍ പ്രവേശിക്കുന്നത്തോടെ ചൊവ്വയും സൂര്യനും ചേര്‍ന്ന് ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും
  • ഇവര്‍ക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സര്‍വ്വവിധ ഐശ്വര്യങ്ങളും ലഭിക്കും
Aditya Mangal Yoga: 10 വർഷത്തിനു ശേഷം ആദിത്യമംഗള രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും!

Aditya Mangal Yoga 2024: ചൊവ്വ മകരത്തില്‍ പ്രവേശിക്കുന്നത്തോടെ ചൊവ്വയും സൂര്യനും ചേര്‍ന്ന് ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തില്‍ ആദിത്യ മംഗള രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുള്ള ആളുകളിലും കാണപ്പെടുമെങ്കിലും ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സര്‍വ്വവിധ ഐശ്വര്യങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Also Read:  കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനയോഗം ഒപ്പം ഭാഗ്യം തെളിയും!

മേടം (Aries):  ആദിത്യ മംഗള രാജയോഗം മേട രാശിക്കാർക്ക് ഗുണം നൽകും. ഈ സമയത്ത് ഇവർക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.  ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വളരെ നല്ലതാണ്. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് മുമ്പത്തേതിനേക്കാള്‍ മികച്ചതാകും. ദാമ്പത്യജീവിതം മനോഹരമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയം നിങ്ങൾ ചില പ്രധാന ആളുകളെ കണ്ടുമുട്ടുകയും ഭാവിയില്‍ അവര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.

ധനു (Sagittarius):  ആദിത്യ മംഗള രാജയോഗം ധനു രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിച്ചേക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. അതുപോലെ ബഹുമാനവും അന്തസ്സും ലഭിക്കും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന പ്രോജക്ടുകള്‍ ഈ സമയം യാഥാര്‍ത്ഥ്യമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസ ലഭിക്കും.  സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും.

Also Read:  ഇന്ന് ഗണേശ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം!

ചിങ്ങം (Leo):  ആദിത്യ മംഗളയോഗം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങള്‍ നൽകും.  ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.  കരിയര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

തുലാം (Libra): ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് വലിയ പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലികളില്‍ വിജയം നേടാന്‍ കഴിയും. വാഹനം, വസ്തു എന്നിവ വാങ്ങാനാകും. ഈ സമയത്ത് ഭൗതിക സുഖങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. വിവിധ മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ് വര്‍ദ്ധിക്കും.

Also Read: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും തൊഴിൽ-ബിസിനസിൽ നേട്ടം ഒപ്പം വൻ പുരോഗതിയും!

മകരം (Capricorn):  മകര രാശിയില്‍ ആദിത്യ മംഗളയോഗം രൂപപ്പെട്ടിരിക്കുകയാണ്.  ഈ യോഗത്തിന്റെ ശുഭഫലങ്ങളോടെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം തെളിയും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ഈ സമയം പണം ലഭിക്കും.  പല വഴികളിലൂടെ ധനം വന്നുചേരും. കായികരംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് മികച്ച വിജയം നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ പിന്തുണയും സ്‌നേഹവും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News