Malayalam Love Astrology: മാർച്ച് ആദ്യ വാരം പ്രണയിക്കുന്നവർക്ക് എങ്ങനെ, രാശിഫലം അറിയാം....

Malayalam Love Astrology: വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മേടം രാശിക്കാർക്ക് ഇക്കാലയളവിൽ കൂടുതലായിരിക്കും, ജോലിയും പ്രണയ ജീവിതവും ബാലൻസ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാലമാണിത്

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 12:09 PM IST
  • ഇടവം രാശിക്കാർക്ക് ഇതൊരു മികച്ച കാലമാണ്
  • കർക്കിടകം രാശിക്കാർ പുതിയ ബന്ധം തേടാൻ തിടുക്കം കൂട്ടാൻ പാടില്ല
  • ബന്ധം വേർപിരിയൽ ആഗ്രഹിക്കാത്തവരാണെങ്കിൽ പ്രണയം ജീവിതകാലം മുഴുവൻ നിലനിർത്താൻ ശ്രമിക്കണം
Malayalam Love Astrology: മാർച്ച് ആദ്യ വാരം പ്രണയിക്കുന്നവർക്ക് എങ്ങനെ, രാശിഫലം അറിയാം....

മാർച്ച് ആദ്യ വാരത്തെ പ്രണയ ഫലങ്ങളെ കുറിച്ചാണ് ഇനി പരിശോധിക്കുന്നത്. മാർച്ച് 4 മുതൽ 10 വരെ വിവിധ രാശിക്കാരുടെ ഫലങ്ങൾ എങ്ങനെയായിരിക്കും എന്ന് നോക്കാം. പ്രണയ ജീവിതത്തിൽ വിശ്വാസം നിലനിർത്തിക്കൊണ്ട് പങ്കാളികൾ പരസ്പരം മനസിലാക്കാൻ ശ്രമിക്കേണ്ട സമയമാണിത്.  അനാവശ്യ ചിന്തകൾ ബന്ധത്തിൽ അകലം സൃഷ്ടിക്കും. ഇത്തരത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് പുതിയ വാരം നല്ലതെന്ന് നോക്കാം.

1. മേടം രാശി

വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മേടം രാശിക്കാർക്ക് ഇക്കാലയളവിൽ കൂടുതലായിരിക്കും, ജോലിയും പ്രണയ ജീവിതവും ബാലൻസ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാലമാണിത്. നിങ്ങളുടെ പ്രണയ പങ്കാളിക്ക് ഒരു സമ്മാനം നൽകാൻ മറക്കരുത്

 
2. ഇടവം രാശി

ഇടവം രാശിക്കാർക്ക് ഇതൊരു മികച്ച കാലമാണ്. ഒരു യാത്രക്ക് പറ്റിയ സ്ഥലം തിരഞ്ഞെടുക്കുക. ഇരുവരും തമ്മിൽ നല്ല ധാരണയുണ്ടാകും, ആഴ്ചയുടെ മധ്യത്തിൽ പങ്കാളിയുടെ ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്.

 

3. മിഥുനം രാശി

മിഥുനം രാശിക്കാർ പങ്കാളിയുമായി ആശങ്കകളും വ്യക്തിപരമായ പ്രശ്നങ്ങളും പങ്കിടുക. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ നിങ്ങളുടെ ചിന്തയിൽ മാറ്റങ്ങളുണ്ടാകും. 
ഇത് നിങ്ങളുടെ ബന്ധത്തിൽ അകലം സൃഷ്ടിക്കും.

4. കർക്കിടകം

കർക്കിടകം രാശിക്കാർ  ഒരു പുതിയ ബന്ധം തേടാൻ തിടുക്കം കൂട്ടാൻ പാടില്ല. ഇനി ഏതെങ്കിലും ബന്ധങ്ങളിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ അവരെ പറ്റി അറിയാൻ ശ്രമിക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക

5. ചിങ്ങം 

ബന്ധത്തിൽ നിന്നും വേർപിരിയൽ ആഗ്രഹിക്കാത്തവരാണെങ്കിൽ പ്രണയം ജീവിതകാലം മുഴുവൻ നിലനിർത്താൻ ശ്രമിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങൾ സ്വയം രൂപപ്പെടുത്തണം.

 
6. കന്നി രാശി

പങ്കാളിക്കായി വായ്പയെടുത്ത് സമ്മാനങ്ങളും ടൂർ പ്ലാനുകളും വേണ്ട. ഈ രാശിചക്രത്തിലെ പെൺകുട്ടികൾക് ചില പുതിയ  ബന്ധങ്ങൾ ഉണ്ടാവാം. ആഴ്ചയുടെ പകുതി റൊമാന്റിക് ആയിരിക്കും

 

7. തുലാം രാശി

പങ്കാളിക്ക് ഭക്ഷണം ഇഷ്ടമാണെങ്കിൽ, തീർച്ചയായും അവരോടൊപ്പം അത്താഴമോ ഉച്ചഭക്ഷണമോ ആസൂത്രണം ചെയ്യുക. ബന്ധങ്ങളിൽ സുതാര്യത നിലനിർത്തണം. അവയെ അനാവശ്യമായി വിലയിരുത്തരുത്.

 

8. വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് ഒരു യാത്ര പോകാൻ പറ്റിയ സമയമാണിത്. രണ്ടുപേരുടെയും ഒരേ അഭിപ്രായം ബന്ധം ശക്തിപ്പെടുത്തുകയും ഇരുവരും മാനസികമായി സന്തോഷം അനുഭവിക്കുകയും ചെയ്യും.

 
9. ധനുരാശി

നിങ്ങളുടെ മധുര ഭാഷണം നിങ്ങളെ കൂടുതൽ  ആകർഷവാനാക്കും.  പങ്കാളിയുടെ ദുർബലമായ മാനസികാവസ്ഥയെ സുഖപ്പെടുത്താൻ ഇത് സഹായിക്കും. ഇപ്പോൾ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുത്, അവർ എതിർപ്പുമായി വരാം.

 മകരം രാശി

10. മകരം രാശിക്കാർ തങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. എന്തെങ്കിലും മോശമായി തോന്നുന്നുവെങ്കിൽ, കോപത്തിൽ സംസാരിക്കരുത്. ഓരോ ഘട്ടത്തിലും സത്യസന്ധമായിരിക്കാൻ ശ്രമിക്കുക

 
11. കുംഭം രാശി

കാണും. നിങ്ങൾ പരസ്പരം സമയം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആഴ്ചയുടെ തുടക്കം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയെ വൈകാരികമായി പിന്തുണയ്ക്കുക.

12. മീനം രാശി

ബന്ധങ്ങളിൽ അസ്വാരസ്യമുണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പരമാവധി ചിരിക്കുകയും തമാശ പറയുകയും ചെയ്യാം. നിങ്ങളുടെ മനസ്സിൽ പങ്കാളിയോട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, പരസ്പരം സംസാരിക്കുന്നതാണ് നല്ലത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News