Shani Margi 2022: ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടം, വിഷമഘട്ടം അവസാനിക്കും

Shani Margi 2022: ഏതെങ്കിലും ഗ്രഹങ്ങളുടെ സ്ഥാനം മാറ്റുന്നത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കുന്നു. ശനി നിലവിൽ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് ഒക്ടോബർ 23 ന് നേരെ സഞ്ചരിക്കാൻ തുടങ്ങും. 

Written by - Ajitha Kumari | Last Updated : Sep 19, 2022, 10:56 AM IST
  • ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടം
  • ശനി നിലവിൽ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്
  • ഇത് ഒക്ടോബർ 23 ന് നേരെ സഞ്ചരിക്കാൻ തുടങ്ങും
Shani Margi 2022: ശനിയുടെ നേരിട്ടുള്ള സഞ്ചാരം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടം, വിഷമഘട്ടം അവസാനിക്കും

Shani Margi 2022: ജ്യോതിഷ പ്രകാരം ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ കോപം എല്ലാവർക്കും പേടിയാണ്. ശനിയെ പൊതുവെ നീതിയുടെ ദൈവം, കർമ്മ ദാതാവ് എന്നൊക്കെയാണ് പറയുന്നത്. ശനി ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് സൂക്ഷിക്കുകയും അവന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുകയും ചെയ്യും. സാധാരണ രണ്ടര വർഷത്തിനുള്ളിലാണ് ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുന്നത്. ജ്യോതിഷ പ്രകാരം ഈ സമയം ശനി മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ ഈ വിപരീത ചലനം മൂലം പല രാശികളിലും ശനിയുടെ കോപമുണ്ട്. എന്നാൽ ഈ രാശിക്കാർക്ക് ഉടൻ ആശ്വാസം ലഭിക്കും. അതായത് ഒക്‌ടോബർ 23 ന് ശനി പൂർണ്ണമായും മകരത്തിലെ വക്രഗതിയിൽ നിന്നും മാറി നേരെ ചലിക്കാൻ തുടങ്ങും. ഈ മാറ്റം ചില രാശിക്കാരെ ശനിയുടെ കോപത്തിൽ നിന്ന് മുക്തരാകും. അറിയാം ഈ രാശിക്കാർ ആരൊക്കെയാണെന്ന്...

Also Read: തിങ്കളാഴ്ച്ച ഭഗവാന്‍ ശിവനെ പൂജിക്കാം, എല്ലാ ആഗ്രഹങ്ങളും സഫലം

മേടം (Aries): ജ്യോതിഷ പ്രകാരം ശനിയുടെ നേരെ സഞ്ചാരം മേടം രാശിയുടെ പത്താം ഭാവത്തിൽ ആയിരിക്കും. ഇത് മേട രാശിയിലുള്ള വ്യാപാരികൾക്ക് പൂർണ്ണമായും ധാരാളം നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിരവധി പുതിയ തൊഴിൽ ഓഫറുകൾ ലഭിക്കും. ബഹുമാനം വർദ്ധിക്കും, ലാഭ സാധ്യതകൾ ഉണ്ടാകും.

കർക്കടകം (Cancer):  ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. മകരം രാശിയിൽ ശനിയുടെ സഞ്ചാര മാറ്റത്തിന് ശേഷംഈ രാശിക്കാരുടെ ജീവിതത്തിൽ നിന്നും ദു:ഖങ്ങൾ ഒഴിയുകയും പകരം സന്തോഷം നിലനിൽക്കുകയും ചെയ്യും. ആദരവ് വർദ്ധിക്കുകയും ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കുകയും ചെയ്യും.

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

തുലാം (Libra): ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനി സംക്രമിക്കാൻ പോകുന്നത്. ഈ കാലയളവിൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. നല്ല വാർത്തകൾ കേൾക്കും. തുലാം രാശിക്കാർക്ക് സാമ്പത്തിക പുരോഗതിക്ക് സാധ്യത. ഒപ്പം കുട്ടികളുടെ ഭാഗത്ത് നിന്നും നല്ല വാർത്തകളും ലഭിക്കും.

വൃശ്ചികം (Scorpio): എന്തെങ്കിലും പുതിയ ജോലി തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് തുടങ്ങുന്നത് നന്നായിരിക്കും. വൃശ്ചികം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. നിങ്ങൾ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിനും നല്ല സമയമാണ്. ഇതിലൂടെ നല്ല ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

Also Read: വരുന്ന 25 ദിവസം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!

മീനം (Pisces): ശനി ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. മകരത്തിൽ ശനി നിൽക്കുന്നതിനാൽ മീനം രാശിക്കാർക്ക് മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും.  ഒപ്പം ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News