Surya Mangal Yuti: 18 മാസങ്ങൾക്ക് ശേഷം സൂര്യ-ചൊവ്വ സംഗമം; ഈ രാശിക്കാരുടെ സുവർണ്ണദിനങ്ങൾക്ക് തുടക്കം ഒപ്പം ജോലിയിലും നേട്ടം!

Sun Mars Conjunction In Kumbh: പഞ്ചാംഗമനുസരിച്ച് സൂര്യനും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Written by - Ajitha Kumari | Last Updated : Mar 1, 2024, 07:36 AM IST
  • പഞ്ചാംഗമനുസരിച്ച് സൂര്യനും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്
  • കദേശം 18 മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കൂടിച്ചേരൽ നടക്കുന്നത്
  • ഈ രാശിക്കാരുടെ സംയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Surya Mangal Yuti: 18 മാസങ്ങൾക്ക് ശേഷം സൂര്യ-ചൊവ്വ സംഗമം; ഈ രാശിക്കാരുടെ സുവർണ്ണദിനങ്ങൾക്ക് തുടക്കം ഒപ്പം ജോലിയിലും നേട്ടം!

Surya Mangal Yuti In Kumbh: ജ്യോതിഷപ്രകാരം മാർച്ച് പകുതിയോടെ ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഗ്രഹങ്ങളുടെ രാജാവ് സൂര്യനും തമ്മിൽ കൂടിച്ചേരും. ഏകദേശം 18 മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കൂടിച്ചേരൽ നടക്കുന്നത്.  

ചൊവ്വ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് 18 മാസങ്ങൾ കഴിഞ്ഞാണ് മാറുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാരുടെ സംയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഒപ്പം സാമ്പത്തികനേട്ടവും ഉണ്ടാകും. ആ ലക്കി രാശികൾ ഏതൊക്കെയെന്ന് അറിയാം...

Also Read: വെള്ളിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും ലക്ഷ്മി ദേവിയുടെ അനുഗ്രഹം, ലഭിക്കും വൻ സമ്പത്ത്!

മേടം (Aries): മേടം രാശിക്കാർക്ക് ചൊവ്വ സൂര്യ സംഗമം വളരെയധികം നേട്ടം കൊണ്ടുവരും. കാരണം ഈ സംഗമം നിങ്ങളുടെ രാശിയുടെ വരുമാനം, ലാഭം എന്നീ ഭാവനങ്ങളിലാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശമ്പളത്തിൽ അപ്രതീക്ഷിത വർദ്ധനവ് ഉണ്ടാകും. ഒപ്പം വരുമാനത്തിനുള്ള പുതിയ വഴികളും തുറക്കും.  നിങ്ങൾക്ക് ഈ സമയം പ്രധാന പണിയിൽ വിജയം ലഭിക്കും അതിലൂടെ നിങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടാകും. ജോലിയിലും ബിസിനസിലും നടത്തിയിട്ടുള്ള കഠിനാധ്വാനങ്ങൾക്ക് ഫലം ലഭിക്കും. ബിസിനസിൽ നല്ലൊരു ഡീൽ ലഭിക്കും. 

വൃശ്ചികം (Scorpio): ചൊവ്വ സൂര്യ സംഗമം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും.  ഈ യോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിൽ നടക്കാൻ പോകുകയാണ്.  ഇതിലൂടെ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും. വാഹനമോ വസ്തുവോ ഗാംഗം ഈ സമയം യോഗമുണ്ടാകും. റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി ഡീലിംഗ് എന്നിവ നടത്തുന്നവർക്ക് നല്ലൊരു നേട്ടം ഈ സമയം ലഭിക്കും. ജോലിയുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.  ഈ സമയം നിങ്ങൾക്ക് പിതൃസ്വത്തുക്കൾ ലഭിക്കാനും സാധ്യത. 

Also Read: ബുധന്റെ സംക്രമണം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും, പുരോഗതിയും!

 

മകരം (Capricorn): മകരം രാശിക്കാർക്കും ഈ സംഗമം വൻ ഗുണങ്ങൾ നൽകും. ഈ യോഗം  നിങ്ങളുടെ രാശിയുടെ ധനം, വാണി എന്നീ ഭവനങ്ങളിലാണ് നടക്കുന്നത്.  അതുകൊണ്ടുതന്നെ ഈ സമയം നിങ്ങളുടെ സംസാരം എല്ലാവരേയും ആകർഷിക്കും.  ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തിലും നല്ല വികസനം ഉണ്ടാകും. വരുമാനത്തിന് പുതിയ വഴികൾ ഈ സമയം കണ്ടെത്തും. വസ്തുവകകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യും ഇതിൽ നല്ല നേട്ടമുണ്ടാകും. ആഗ്രഹങ്ങൾ ഈ സമയം പൂർത്തീകരിക്കാൻ കഴിയും. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത് വളരെ നല്ല സമയമാണ്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News