December Horoscope: ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ? ഈ അഞ്ച് രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം

Astrology: ഗ്രഹങ്ങൾ രാശിമാറുമ്പോള്ർ അത് 12 രാശികളെയും ബാധിക്കും. ചിലർക്ക് നല്ല ഫലങ്ങളും ചിലർക്ക് മോശം ഫലങ്ങളും നൽകും.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 03:18 PM IST
  • സാമ്പത്തികപരമായ മിഥുന രാശിക്കാർക്ക് ഡിസംബർ മാസം അനുകൂലമായിരിക്കും.
  • എന്നാൽ ജോലിസ്ഥലത്തെ സാഹചര്യങ്ങൾ ഇക്കൂട്ടർക്ക് പ്രതികൂലമായിരിക്കും.
  • ഈ സമയത്തെ അതിജീവിക്കണമെങ്കിൽ ക്ഷമയും ധൈര്യവും ഉണ്ടായിരിക്കണം.
December Horoscope: ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ? ഈ അഞ്ച് രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം

December 2022 Monthly Horoscope: ഡിസംബർ മാസ തുടങ്ങാൻ ഇനി വെറും ഒരു ദിവസം കൂടി മാത്രമെ ബാക്കിയുള്ളൂ. ഡിസംബർ എങ്ങനെയായിരിക്കുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ട്. ഈ മാസത്തിൽ പല സുപ്രധാന ഗ്രഹമാറ്റങ്ങളും സംഭവിക്കും. ​ഗ്രഹങ്ങളുടെ സ്ഥാനം മാറുമ്പോൾ അത് എല്ലാ രാശികളെയും നല്ല രീതിയിലും മോശം രീതിയിലും ബാധിച്ചേക്കാം. എന്നാൽ ഈ അഞ്ച് രാശിക്കാർ ഡിസംബർ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബം, സാമ്പത്തികം, ജോലി, ബിസിനസ്സ് തുടങ്ങി എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തണം. ഏതൊക്കെ രാശിക്കാർക്കാണ് ഡിസംബർ ദോഷകരമായി ബാധിക്കുന്നതെന്ന് നോക്കാം. 

മിഥുനം: സാമ്പത്തികപരമായ മിഥുന രാശിക്കാർക്ക് ഡിസംബർ മാസം അനുകൂലമായിരിക്കും. എന്നാൽ ജോലിസ്ഥലത്തെ സാഹചര്യങ്ങൾ ഇക്കൂട്ടർക്ക് പ്രതികൂലമായിരിക്കും. ഈ സമയത്തെ അതിജീവിക്കണമെങ്കിൽ ക്ഷമയും ധൈര്യവും ഉണ്ടായിരിക്കണം. ബുദ്ധിമുട്ടേറിയ യാത്രകൾ ഉണ്ടായേക്കാം. 

കർക്കടകം: ജോലിസ്ഥലത്ത് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. അശ്രദ്ധ കൂടാതെ പ്രവർത്തിക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് എളുപ്പത്തിൽ കടന്നുപോകാം. മാസാവസാനം ആശ്വാസം ഉണ്ടാകും. പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഹൃദയഭേദകമായ കാര്യങ്ങൾ സംഭവിക്കാം. ചില കാരണങ്ങളാൽ കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകാം. ഉറക്കമില്ലായ്മ ഒരു പ്രശ്നമായേക്കും. ഈ മാസം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. 

കന്നി: ചില കിംവദന്തികൾ കാരണം മനസ്സ് അസ്വസ്ഥമാകാം. അനാവശ്യ സമ്മർദങ്ങളും ആശങ്കകളും ഉണ്ടാകും. മാസാവസാനം സന്തോഷത്തിനും സമൃദ്ധിക്കും അവസരങ്ങളുണ്ട്. യാത്രകൾ മൂലം നഷ്ടം വരാൻ സാധ്യതയുണ്ട്. ഈ മാസം യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ?

 

മകരം: ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികൾ ആധിപത്യം സ്ഥാപിച്ചേക്കാം. ചിലർ നിങ്ങളുടെ ശ്രദ്ധ തിരിക്കാനും അതുവഴി നിങ്ങളെ ഉപദ്രവിക്കാനും ശ്രമിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളെ അവഗണിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തിലും നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും. ചില കാര്യങ്ങൾക്കായി കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടാകാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ധനു: ധനു രാശിക്കാർക്ക് ഈ മാസം കരിയറുമായി ബന്ധപ്പെട്ട ചില ആശങ്കകൾ ഉണ്ടാകും. ചെലവുകൾ വർദ്ധിക്കും. ഈ മാസം യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ കോപം നിയന്ത്രിക്കുക, അല്ലെങ്കിൽ കോപം മൂലം പല പ്രവൃത്തികളും നശിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News